HOME
DETAILS
MAL
സര്‍ക്കാരിന്റെ നൂറുദിനം: കൊച്ചി സര്‍വകലാശാലയില്‍ വികസന സെമിനാര്‍
backup
September 25 2016 | 20:09 PM
കൊച്ചി: പിണറായി വിജയന് നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ നൂറു ദിനം പിന്നിട്ടതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന വികസന സെമിനാര്‍ കൊച്ചി സര്‍വകലാശാലയില്‍ 29ന് നടക്കും. എറണാകുളം ജില്ലയുടെ വികസനവും സംവഹനശേഷിയും എന്ന വിഷയത്തിലാണ് സെമിനാര്‍. ഉച്ചയ്ക്ക് 1.30ന് കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജെ ലത സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ കെ മുഹമ്മദ്.വൈ.സഫിറുള്ള അധ്യക്ഷത വഹിക്കും.
കൊച്ചി സര്‍വകലാശാലയിലെ അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനകള്‍, വിദ്യാര്‍ഥി യൂനിയന്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സെമിനാര്‍ നടത്തുന്നത്. സര്‍ക്കാരിന്റെ നൂറു ദിന നേട്ടങ്ങള്‍ വിവരിക്കുന്ന ഫോട്ടോ പ്രദര്‍ശനവുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."