പതിനായിരങ്ങളുടെ നഷ്ടം; നെല്‍കൃഷിയില്‍ ഡോളിയുടെ രണ്ടാം ശ്രമവും പരാജയം
വെള്ളറട: നെല്‍കൃഷിയില്‍ ഡോളിയുടെ രണ്ടാം ശ്രമവും പരാജയപ്പെട്ടു. വെള്ളറടയില്‍ നാലു പതിറ്റാണ്ടിനു ശേഷം തുടങ്ങിയ നെല്‍കൃഷി പതിരായ ശേഷം നശിച്ചു.
പതിനായിരങ്ങളുടെ നഷ്ടമാണുണ്ടായത്. വെള്ളറട കളത്തറ വീട്ടില്‍ ഡോളി തന്റെ 20 സെന്റ് പുരയിടം നികത്തിയായിരുന്നു നെല്‍കൃഷി തുടങ്ങിയത്. ആദ്യം ശ്രമം വിത്തുകള്‍ മുളയ്ക്കാതെ പരാജയപ്പെട്ടു. രണ്ടാമത് കൃഷിഭവന്റെ നിര്‍ദേശപ്രകാരം വാങ്ങിയ വിത്തുകള്‍ യഥാസമയം മുളയ്ക്കുകയും പെട്ടെന്ന് കതിരാകുകയും ചെയ്തിരുന്നു.എന്നാല്‍ നെന്മണികള്‍ പാകമാകുന്നതിനിടയില്‍ കീടങ്ങള്‍ ചെടിയെ നശിപ്പിക്കുകയായിരുന്നു.
വെള്ളായണി കാര്‍ഷിക കോളജ് പ്രിന്‍സിപ്പാളും കാര്‍ഷിക ശാസ്ത്രജ്ഞനുമായ ഡോ. ദേവനേശന്‍ സ്ഥലം പരിശോധിച്ചപ്പോള്‍ പ്രത്യേക ഇനം കീടങ്ങളുടെ ആക്രമണമാണെന്ന് കണ്ടെത്തി. ഇത് കേരളത്തില്‍ വ്യാപകമാണെന്നും പ്രതിരോധിക്കാന്‍ നിലവില്‍ ഫലപ്രദമായ മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു. കാര്‍ഷിക സംസ്‌കാരത്തെ പുനരുജ്ജീവിപ്പിച്ച് നാടിന് മാതൃകയാകുകയെന്ന ഡോളിയുടെ ലക്ഷ്യമാണ് വീണ്ടും പാതിവഴിയില്‍ പൊലിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."