HOME
DETAILS
MAL
മാണിക്ക് സ്വന്തമെന്നു പറയാന്‍ ഇന്നോവ കാറും 2.48 ലക്ഷം രൂപയുടെ നിക്ഷേപവും
backup
April 23 2016 | 17:04 PM
കോട്ടയം: കെ.എം. മാണിക്ക് വിവിധ ബാങ്കുകളിലായുള്ളത് 2.48 ലക്ഷം രൂപ. പണമായി കൈവശമുള്ളത് 400000 രൂപയും. ഇന്നലെ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് സ്വത്തു വിവരമുള്ളത്. 12.20 ലക്ഷം രൂപയുടെ ഇന്നോവാ കാറും സ്വന്തമായുണ്ട്.
സ്വര്‍ണമോ മറ്റു ആഭരണമോ ഒന്നും തന്നെ സമ്പാദ്യമായില്ല. പാലാ എസ്.ബി.ഐ, തിരുവനന്തപുരം സൗത്ത് ഇന്ത്യന്‍ ബാങ്ക്, മരങ്ങാട്ടുപള്ളി സഹകരണ ബാങ്ക്, ഗവ. ട്രഷറി എന്നിവിടങ്ങിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. പാലാഴി റബ്ബര്‍ ടയേഴ്‌ലിടക്കം ഷെയറുമുണ്ട്.
അതേസമയം ഭാര്യ അന്നമ്മ മാണിയുടെ കൈവശം 35,000 രൂപയാണ് പണമായുള്ളത്. വിവിധ ബാങ്കുകളിലും മറ്റും നിക്ഷേപമായി 1.46 ലക്ഷം രൂപയുണ്ട്. 6.67 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമുണ്ട്. അഞ്ച് സര്‍വെ നമ്പരുകളിലായി കെ.എം മാണിക്ക് 6.86 ഏക്കര്‍ ഭൂമിയാണുള്ളത്. ഇവയ്ക്ക് 17.41 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ളാലത്ത് 68.80 ലക്ഷം രൂപ വിലയുള്ള 4,232 സ്‌ക്വയര്‍ഫീറ്റ് വീടും സ്വന്തമായുണ്ട്. ഭാര്യയ്ക്ക് കോഴിക്കോടും കോട്ടയത്തുമായി 10.30 കോടി രൂപയുടെ ഭൂമിയുണ്ട്.
1.25 കോടി രൂപയുടെ സ്വത്തുക്കളാണ് കേരളാകോണ്‍ഗ്രസിനുള്ളത്. തിരുനക്കരയില്‍ പാര്‍ട്ടി ഓഫിസ് ഇരിക്കുന്ന 76 ലക്ഷം രൂപയുടെ 28 സെന്റ് ഭൂമിയും അവിടെ 49 ലക്ഷം രൂപയുടെ കെട്ടിടവും പാര്‍ട്ടിക്ക് വേണ്ടി ചെയര്‍മാന്‍ കെ. എം മാണിയുടെ പേരിലുണെണ്ടെന്നും പത്രികയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."