വിദ്യാര്‍ഥികള്‍ നിലമുഴുത് കൃഷിയിറക്കി; അര ഏക്കറില്‍ ജൈവകൃഷി റെഡി
കരുളായി: ചേറിന്റെ ഗന്ധവും ചോറിന്റെ മൂല്യവും നേരിട്ടറിഞ്ഞ് അവര്‍ പുത്തന്‍ പ്രതീക്ഷകളുമായ് ഞാറു നട്ടു. പുതു തലമുറയ്ക്ക് അന്യമാവുന്ന നെല്‍കൃഷി അവയുടെ തനിമ ഒട്ടും ചോര്‍ന്നു പോവാതെയാണു കരുളായി കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വള@ിയര്‍മാര്‍ 50 സെന്റോളം സ്ഥലത്തു ജൈവ നെല്‍കൃഷിക്കു തുടക്കം കുറിച്ചത്.
ര@ാം തവണയാണു പേന പിടിക്കുന്ന കൈയില്‍ ഞാറും വഴങ്ങുമെന്നു തെളിയിച്ചത്. നെല്‍കൃഷിയുടെ ആവശ്യകത സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കും പകരുകയായിരുന്നു ലക്ഷ്യം. കരുളായി പഞ്ചായത്തിലെ മില്ലുംപ്പടി പാടശേഖരത്തിലാണു കൃഷിയിറക്കിയത്.
കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കാതെ പൂര്‍ണമായും ജൈവരീതിയിലാണു കഴിഞ്ഞ വര്‍ഷം ഇവര്‍ കൃഷിയിറക്കിയത്. ഇത്തവണയും ജൈവരീതിയില്‍ തന്നെ നെല്ലുല്‍പാദിപ്പിക്കാനാണു ലക്ഷ്യമിടുന്നത്.
കുട്ടികളുടെ കൃഷി സ്‌നേഹത്തിനു പിന്തുണയുമായി അധ്യാപകരും പി.ടി.എ ഭാരവാഹികളും നാട്ടുകാരും ഒപ്പം ചേര്‍ന്നതോടെ ആവേശത്തിരയിലര്‍മന്നാണു കുട്ടികള്‍ ഞാറു നട്ടത്. സ്‌കൂള്‍ മാനേജര്‍ ടി.കെ മുഹമ്മദിന്‍ നിന്നും ഞാറ് എറ്റുവാങ്ങിയാണ് നടീലിനു തുടക്കമായത്. പി.ടി.എ പ്രസിഡന്റ് ചന്ദ്രബാനു, ജെ.രാധാകൃഷ്ണന്‍, പ്രൊഗ്രാം ഓഫിസര്‍ എ.പി ദിലീഷ്, ലീഡര്‍മാരായ കെ.പി ഷംന റഹ്മാന്‍, മുഹമ്മദ് ഷാമില്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."