HOME
DETAILS
MAL
കള്ളുഷാപ്പുകള്‍ക്ക് എതിരേ സമരം ശക്തമാക്കാന്‍ മദ്യ നിരോധന സമിതി
backup
September 26 2016 | 00:09 AM
നിലമ്പൂര്‍: ജില്ലയില്‍ മലയോര മേഖലയില്‍ ഉള്‍പ്പടെ അടച്ചു പൂട്ടിയ 17 കള്ളു ഷാപ്പുകള്‍ തുറക്കാനുള്ള നീക്കത്തിനെതിരേ ജാഗ്രത പുലര്‍ത്താന്‍ മദ്യ നിരോധന സമിതി താലൂക്ക് കണ്വന്ഷന് തീരുമാനിച്ചു. മുതുകാട് മാതൃകയില്‍ പ്രക്ഷോഭങ്ങള്‍ക്കും രൂപം നല്കി. വി.പി.മത്തായി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ.നാരായണന് അധ്യക്ഷനായി. ചുങ്കത്തറ ജനശാക്തീകരണ പഠന കേന്ദ്രം പ്രസിഡന്റ് വര്‍ഗീസ് തണ്ണീനാല്, എ.ഗോപിനാഥ്, ജോസ് എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ കെ.ആര്.സി നിലമ്പൂര്‍ (പ്രസി), പി.കെ.അബ്രഹാം (വൈസ്.പ്രസി), രാധ രാജഗോപാല്‍ (സെക്ര), ഗാന്ധിഗ്രാം നിലമ്പൂര്‍ ജോയി (ജോ.സെക്ര), ഉബൈദുള്ള (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."