വിവിധ കരാര്‍ നിയമനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പാലക്കാട് ജില്ലയില്‍ താഴെ പറയുന്ന വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. കൗണ്‍സിലര്‍ (കൗമാര ആരോഗ്യം) മൂന്നൊഴിവ്, യോഗ്യത: എം.എസ്.ഡബ്ല്യു.പ്രായം 2016 ജനുവരി ഒന്നിന് 36 കവിയരുത് . പ്രതിമാസ ശമ്പളം: 10000- രൂപ. 2- മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ (ന്യൂട്രീഷ്യന്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍, അട്ടപ്പാടി). യോഗ്യത: എം.എസ്.ഡബ്ല്യു (കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ്), ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. 2016 ജനുവരി ഒന്നിന് 36 കവിയരുത്. പ്രതിമാസ ശമ്പളം: 14620.
3-ന്യൂട്രീഷ്യന്‍ കൗണ്‍സിലര്‍ (ന്യൂട്രീഷ്യന്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍, അട്ടപ്പാടി) യോഗ്യത: എം.എസ്.സി (ഫുഡ് & ന്യൂട്രീഷ്യന്‍), ബി.എസ്.സിയും (ഫുഡ് ന്യൂട്രീഷ്യന്‍) ന്യൂട്രീഷ്യനില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും ആവശ്യമാണ്. ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. 2016 ജനുവരി ഒന്നിന് 36 കവിയരുത്. 14620.
4-ജില്ലാ കണ്‍സള്‍ട്ടന്റി(ഫ്‌ളൂറോസിസ് പ്രോഗ്രാം) യോഗ്യത: പി.എച്ച്.ഡി ഇന്‍ പബ്ലിക്ക് ഹെല്‍ത്ത് , ബയോകെമിസ്ട്രി, ന്യൂട്രീഷ്യന്‍, മൈക്രോബയോളജി, മോളികുലര്‍ ബയോളജി, ലൈഫ് സയന്‍സ്, കമ്മ്യൂണിറ്റി റിസോഴ്‌സ് മാനേജ്‌മെന്റ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ് അല്ലെങ്കില്‍ പി.ജി (എം.ഡി) ഇന്‍ കമ്മ്യൂണിറ്റി മെഡിസിന്‍, പബ്ലിക്ക് ഹെല്‍ത്ത്, ബയോകെമിസ്ട്രി, മൈക്രോബയോളജി, പത്തോളജി, കമ്മ്യൂണിറ്റി റിസോഴ്‌സ് അല്ലെങ്കില്‍ മാനേജ്‌മെന്റ്, വയസ്സ് 2016 ജനുവരി ഒന്നിന് 45 കവിയരുത്. പ്രതിമാസ ശമ്പളം 35,000-രൂപ.
5-ഒപ്‌ടോമെട്രിസ്റ്റ് (ഡി.ബി.സി.എസ് പ്രോഗ്രാം). യോഗ്യത: ക്ലിനിക്കല്‍ ഓപ്‌ടോമെട്രിയില്‍ ബിരുദവും രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, പ്രായം: 2016 ജനുവരി ഒന്നിന് 36 കവിയരുത്, പ്രതിമാസ ശമ്പളം 12000 രൂപ.
6-ഓഡിയോളജിസ്റ്റ് (എന്‍.പി..പി.സി.ഡി. പ്രോഗ്രാം) യോഗ്യത: 1-ബാച്ചിലര്‍ ഇന്‍ ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പത്തോളജി(ബി എ എസ്.എല്‍.പി) 2. ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ 3. ബന്ധപ്പെട്ട മേഖലയില്‍ വിദ്യാഭ്യാസ യോഗ്യതയ്ക്കു ശേഷമുളള മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രതിമാസ ശമ്പളം: 20,000രൂപ 7-സ്റ്റാഫ് നേഴ്‌സ് ( പാലിയേറ്റീവ് കെയര്‍ പ്രോഗ്രാം) യോഗ്യത: ജി.എന്‍.എംബി.എസ്.സി നേഴ്‌സിങിനോടൊപ്പം ബി.സി.സി.പി.എന്‍ കോഴ്‌സും കേരളാ നേഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും നിര്‍ബന്ധം. 2016 ജനുവരി ഒന്നിന് 36 കവിയരുത്, പ്രതിമാസ ശമ്പളം: 13900-രൂപ 8. ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്. യോഗ്യത: ഒക്ക്യുപ്പേഷണല്‍ തെറാപ്പിയില്‍ ഡിഗി, ഡിപ്ലോമ അല്ലെങ്കില്‍ ഒക്ക്യുപ്പേഷണല്‍ തെറാപ്പിയില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ട്രൈനിങ്ങ് സര്‍ട്ടിഫിക്കറ്റ്. പ്രതിമാസ ശമ്പളം 15,000- രൂപ. പ്രായം. 2016 ജനുവരി ഒന്നിന് 36 കവിയരുത്.
9.ഓഫിസ് സെക്രട്ടറി. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം
പ്രവര്‍ത്തി പരിചയം: ഓഫിസ് മാനേജ്‌മെന്റില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം നിര്‍ബന്ധം. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. പ്രായം 2016 ജനുവരി ഒന്നിന് 40 കവിയരുത്. ( സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് 60 കവിയരുത്)
പ്രതിമാസ ശമ്പളം: 13,000-.അപേക്ഷയ്‌ക്കൊപ്പം ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം.
അപേക്ഷ ജില്ലാ പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം (ആരോഗ്യ കേരളം), ഒന്നാം നില, പഴയ ശിശുചികിത്സാ വാര്‍ഡ്, ജില്ലാ ഹോസ്പിറ്റല്‍ കോംപൗണ്ട്, പാലക്കാട് -678001. എന്ന വിലാസത്തില്‍ ഒക്‌ടോബര്‍ അഞ്ചിനകം സമര്‍പ്പിക്കണം, അപേക്ഷ നേരിട്ട് സമര്‍പ്പിച്ച് രശീത് കൈപ്പറ്റുകയോ അല്ലെങ്കില്‍ രജിസ്‌ട്രേഡ് എഡി ആയോ അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0491- 2504695.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."