HOME
DETAILS

തെരുവുനായ നിയന്ത്രണം: പഞ്ചായത്തുകള്‍ വകയിരുത്തിയത് 13 കോടിയിലധികം രൂപ

  
backup
September 26 2016 | 19:09 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%9e

മലപ്പുറം: സംസ്ഥാനത്ത് തെരുവുനായ ശല്യം തടയുന്നതിനായി പഞ്ചായത്തുകള്‍ വകയിരുത്തിയത് 13 കോടിയിലധികം രൂപ. ആകെയുള്ള 941 പഞ്ചായത്തുകളില്‍ മൃഗങ്ങളുടെ ജനന നിയന്ത്രണത്തിനായി പദ്ധതി കൊണ്ടുവന്ന 828 പഞ്ചായത്തുകളാണ് ഇത്രയും തുക വകയിരുത്തിയിട്ടുള്ളത്. തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കുന്നതിന് സഹായകമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ 113 പഞ്ചായത്തുകള്‍ ഇപ്പോഴും ഇതിനായി പദ്ധതി കൊണ്ടുവന്നിട്ടില്ല.
തെരുവുനായ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ ജില്ലകളിലും കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം വിളിച്ച് പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയെങ്കിലും പലയിടത്തും കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല.  അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടപ്രകാരം ഗ്രാമപഞ്ചായത്തുതല കമ്മിറ്റികള്‍ രൂപീകരിച്ചത് 398 പഞ്ചായത്തുകള്‍ മാത്രമാണ്. ഇതുവരെയായി 51 പഞ്ചായത്തുകള്‍ മാത്രമാണ് പട്ടിപിടുത്തക്കാരെ ലഭ്യമാക്കിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേ സമയം മിക്ക പഞ്ചായത്തുകളിലും വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 42286 പേര്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. 917 പഞ്ചായത്തുകളാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്.
വന്ധ്യംകരണത്തിനുവേണ്ടിയും കുത്തിവെപ്പെടുക്കുവാനുമായി ബ്ലോക്ക് തലങ്ങളിലുള്ള ഷെല്‍റ്ററുകളില്‍ ഇതുവരെ എത്തിച്ചിട്ടുള്ളത് 3286 തെരുവുനായ്ക്കളെയാണ്. എന്നാല്‍ ചില ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇപ്പോഴും ഇതിനുള്ള ഷെല്‍ട്ടറുകള്‍ പോലും സ്ഥാപിച്ചിട്ടില്ല. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മൃഗക്ഷേമ സംഘടകള്‍ നിര്‍ബന്ധമായും പഞ്ചായത്തില്‍ രജിസ്ട്രര്‍ ചെയ്യണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതുവരെയായി രജിസ്ട്രര്‍ ചെയ്തത് നാലു സംഘടനകള്‍ മാത്രമാണ്.
കൊല്ലം, എറണാകുളം എന്നീ ജില്ലകളിലാണ് രണ്ടുവീതം മൃഗക്ഷേമ സംഘടനകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. 109 പഞ്ചായത്തുകളില്‍ മാലിന്യം കുന്നുകൂടുന്നതാണ് തെരുവുനായകള്‍ വര്‍ധിക്കുന്നതിനുള്ള കാരണമായി പറയുന്നത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  5 minutes ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  16 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  20 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  34 minutes ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  40 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  an hour ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 hours ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  2 hours ago