HOME
DETAILS

ലഹരിതേടി മരുന്നുകടകളിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

  
backup
September 26 2016 | 19:09 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86

കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ ലഹരിയുണ്ടാക്കുന്ന മരുന്നുകളുടെ വില്‍പ്പന തകൃതി. ഉറക്ക ഗുളികള്‍ക്കും, കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നിനും, കാന്‍സര്‍ രോഗികള്‍ ഉപയോഗിക്കുന്ന മരുന്നിനുമൊക്കെയാണ് ആവശ്യക്കാരേറെ. ഇവകഴിച്ചാലുണ്ടാകുന്ന ലഹരിയാണ് ഇത്തരം മരുന്നുകള്‍ക്ക് പ്രിയംകൂട്ടുന്നത്. കേരളത്തില്‍ മയക്കുമരുന്നിന് അടിമപ്പെടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരം മരുന്നുകള്‍ തേടി കുട്ടികളടക്കമുള്ളവര്‍ മെഡിക്കല്‍ ഷോപ്പുകളിലെത്തുന്നത്.

മെഡിക്കല്‍ ഷോപ്പ് നടത്തിപ്പിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ടെങ്കിലും അത് പാലിക്കപ്പെടാതെയാണ് മിക്ക സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം. മയക്കുമരുന്നുവിഭാഗത്തില്‍ പെടുന്ന ഇത്തരം മരുന്നുകള്‍  വളരെ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്യേണ്ടത്.

ഇവ ഡോക്ടറുടെ രണ്ടു കുറിപ്പടിയില്ലാതെ വിതരണം  ചെയ്യരുത് എന്നാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍  വിഭാഗം നിര്‍ദേശിച്ചിരിക്കുന്നത്. ഒരു കുറിപ്പ് ഫാര്‍മസിയില്‍ സൂക്ഷിക്കണമെന്നാണ് നിയമം. എന്നാല്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി  ഇപ്പോഴും ഇവ വിദ്യാര്‍ഥികള്‍ക്കടക്കം ലഭിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. തലവേദനയ്ക്കും ജലദോഷത്തിനുമൊക്കെ ഡോക്ടറുടെ കുറിപ്പില്ലാതെ പേരു പറഞ്ഞ് മരുന്ന് വാങ്ങുന്നതുപോലെയാണ് ഇത്തരം മരുന്നുകളും ഇപ്പോള്‍ വാങ്ങുന്നത്.

ഇത്തരം മരുന്നുകള്‍ സ്‌റ്റോക്കില്‍ ഉള്‍പ്പെടുത്താതെയും ബില്‍ നല്‍കാതെയുമൊക്കെ അനധികൃതകച്ചവടവും പൊടിപൊടിക്കുകയാണ്. മയക്കുമരുന്നിന് അടിമകളായ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഇത്തരം മരുന്നുകള്‍ കോള, പെപ്‌സി തുടങ്ങിയ ശീതളപാനിയങ്ങളില്‍ ചേര്‍ത്താണ് ഉപയോഗിക്കുന്നത്.

ഉറക്ക ഗുളികയായ അള്‍ട്രാസോളം, കാന്‍സര്‍ രോഗത്തിനുപയോഗിക്കുന്ന ക്രമസാക് തുടങ്ങിയവയാണ് ഇപ്രകാരം ഉപയോഗിക്കുന്നത്. ഋഷിരാജ് സിങ് എക്‌സൈസ് കമ്മിഷണറായി ചുമതലയേറ്റതിനുശേഷം മെഡിക്കല്‍ ഷോപ്പുകളില്‍ വ്യാപകപരിശോധനയ്ക്ക് ഉത്തരവിറക്കിയിരുന്നു.
കൊഡീന്‍ അടങ്ങിയ കോറക്‌സ്, ഫെന്‍സിഡില്‍, ചുമയ്ക്കുപയോഗിക്കുന്ന ബെനാഡ്രില്‍ എന്നിവ വ്യാപകമായി മയക്കുമരുന്നായി ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ചില ഫാര്‍മസിസ്റ്റ് സംഘടനകളും ഔഷധവ്യാപാരികളും ഇത്തരം പരിശോധനകള്‍ക്ക് എക്‌സൈസ് വകുപ്പിന് അധികാരമില്ലെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനാണ് അധികാരമെന്നും പറഞ്ഞ് രംഗത്തെത്തിയിരുന്നു.
ഡ്രഗ്‌സ്് കണ്‍ട്രോള്‍ വകുപ്പിന്റെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് ഫാര്‍മസിറ്റ് സംഘടനകള്‍ പറയുന്നതെങ്കിലും ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇത്തരം പരിശോധന നിര്‍ത്തിവെച്ചതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

കോറക്‌സ്  100 മില്ലി കഴിച്ചാല്‍ 180 മില്ലി മദ്യം കഴിക്കുന്ന വീര്യമാണുണ്ടാകുന്നത്. മണമില്ലാത്തതിനാല്‍ ഇതുപയോഗിച്ചിട്ട് വാഹനം ഓടിക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്. സംസ്ഥാനത്ത് ഇരുപതിനായിരത്തിലേറെ മെഡിക്കല്‍ ഷോപ്പുകളാണുള്ളത്. ഇവയുടെ നടത്തിപ്പ് സംബന്ധിച്ച് ഡ്രഗ്‌സ്് കണ്‍ട്രോള്‍ വകുപ്പ് ഓരോവര്‍ഷവും പരിശോധന നടത്തി റിപ്പോര്‍ട്ടിന്റെ കോപ്പി ഷോപ്പില്‍ സൂക്ഷിക്കണമെന്നാണ് നിയമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago