ദേശീയപാത അതോറിറ്റി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
പറവൂര്‍: ദേശിയപാത പതിനേഴിനായി ഏറ്റെടുത്തിട്ടുള്ള സ്ഥലത്ത് നാലുവരിപാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എ ഐ വൈ എഫ് പറവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മൂത്തകുന്നംമുതല്‍ വരാപ്പുഴ വരെ ദേശിയ പാതക്കായി 30 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്തിട്ട് നാല്‍പതോളം വര്‍ഷങ്ങളായിട്ടും യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ അധികൃതര്‍ക്കായിട്ടില്ല.
ദേശിയ പാതക്കായി സ്ഥലം വിട്ടുകൊടുത്ത് നാല് പതിറ്റാണ്ടായി നിര്‍മ്മാണം കാത്തിരിക്കുന്ന കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ഭൂമി വീണ്ടും 15 മീറ്റര്‍ കൂടി വിട്ടുനല്‍കണമെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി പറയുന്നത്.ഇത് തികച്ചും ജനദ്രോഹ നടപടിയാണെന്ന് സമരക്കാര്‍ ഉന്നയിച്ചു. ഇനിയൊരു കുടിയൊഴുപ്പിക്കല്‍ അനുവദിക്കില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. മനോജ്കൃഷ്ണന്‍ പറഞ്ഞു.
30 മീറ്ററില്‍ ഉടന്‍ നാലുവരിപാത പണിയണമെന്നും ബി ഒ ടി അടിസ്ഥാനത്തില്‍ ചുങ്കം പിരിക്കാന്‍വേണ്ടി ഇനിയൊരു പാത നിര്‍മ്മാണം അനുവദിക്കില്ലെന്നും എ ഐ വൈ എഫ് മുന്നറിയിപ്പ് നല്‍കി.
സമരത്തില്‍ മണ്ഡലം പ്രസിഡന്റ് ഓ വി രാജേഷ് അദ്ധ്യക്ഷതവഹിച്ചു. സി പി ഐ ജില്ലാ കമ്മിറ്റിയംഗം പി എന്‍ സന്തോഷ്,എ ഐ വൈ എഫ് താലൂക്ക് സെക്രട്ടറി ഡിവിന്‍ദിനകരന്‍,ദേശിയ പാത സമരസമിതി നേതാക്കളായ ഹാഷിം ചേന്നംപിള്ളി, കെ വി സത്യന്‍,യുവജന ഫെഡറേഷന്‍ നേതാക്കളായ സുനില്‍ സുകുമാരന്‍,ഷേഖ് എം എ,ഡിന്‍സ നെസ്റ്റര്‍,സിറാജ് എം എ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."