നെടുമ്പാശ്ശേരി പെണ്‍വാണിഭം: മുഖ്യ പ്രതിക്കായി അന്വേഷണം ശക്തമാക്കി
നെടുമ്പാശ്ശേരി: കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിക്കടുത്ത് പറമ്പുശ്ശേരിയില്‍ നിന്നും പിടിയിലായ പെണ്‍വാണിഭ സംഘത്തിലെ പ്രധാനിയെ പൈലിസ് തിരയുന്നു. ആലുവ സ്വദേശിയായ ജോസ് എന്നയാളാണ് സംഘത്തിന്റെ പ്രധാന കണ്ണിയെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സുപ്രധാനമായ വിവരം ലഭിച്ചത്. മഞ്ഞപ്ര സ്വദേശി ജസിന്‍, ഇയാളുടെ ഭാര്യ സിബി, കൂട്ടുകാരി കാക്കനാട് സ്വദേശി അനിത എന്നിവരെയും രണ്ട് ഇടപാടുകാരെയുമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
ആലുവ സ്വദേശി ജോസാണ് ഈ സംഘത്തെ നയിച്ചിരുന്നതെന്നാണ് പൊലിസിന് ലഭിച്ച വിവരം. ജെസിന്‍ മഞ്ഞപ്രയിലെ ഒരു അരിപ്പൊടി നിര്‍മ്മാണ യൂണിറ്റിലെ ജീവനക്കാരനായി ജോലി ചെയ്തു വരുന്നതിനിടയിലാണ് ജോസുമായി പരിചയപ്പെട്ടത്. ജെസിന്റെ ഭാര്യയും ഇതേ യൂണിറ്റിലെ ജീവനക്കാരിയായിരുന്നു. ജോസിനോട് സാമ്പത്തിക ബുദ്ധിമുട്ടിനെ കുറിച്ച് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇയാളാണ് പെണ്‍വാണിഭത്തിന് ഇവരെ പ്രേരിപ്പിച്ചത്. നല്ല തുക വാഗ്ദാനം ചെയ്തതോടെ ജസിനും ഭാര്യയും സമ്മതം അറിയിക്കുകയായിരുന്നു. ഇതോടെ അരിപൊടി യൂണിറ്റിലെ ജോലി അവസാനിപ്പിച്ച് ഇരുവരും പറമ്പുശ്ശേരിയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസം അങ്ങോട്ട് മാറ്റുകയായിരുന്നു.
പിന്നീട് ജോസാണ് ഇവര്‍ക്ക് വേണ്ടി ഇടപാടുകാരെ കണ്ടെത്തി എത്തിച്ചിരുന്നത്. കൃത്യമായി കമ്മിഷനും ഇയാള്‍ കൈപ്പറ്റിയിരുന്നു. ഇയാളുടെ പ്രേരണയാലാണ് സിബിയുടെ കൂട്ടുകാരി കാക്കനാട് സ്വദേശി അനിതയും സംഘത്തില്‍ കണ്ണിയാക്കിയത്. പത്ത് വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞെങ്കിലും ഭര്‍ത്താവുമായി ബന്ധം വേര്‍പ്പെടുത്തി തനിച്ച് കഴിയുകയായിരുന്നു അനിത. അനിതയുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് അറിയാവുന്ന സിബി അനിതയെ എളുപ്പത്തില്‍ പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ വീഴ്ത്തുകയായിരുന്നു.
ഇന്റര്‍നെറ്റ് സൗകര്യമുള്ള ആധുനിക രീതിയിലുള്ള സ്മാര്‍ട്ട് ഫോണാണ് സിബി ഉപയോഗിച്ചിരുന്നത്. ഈ ഫോണില്‍ നിന്നാണ് ഇടപാടുകാര്‍ക്ക് അശ്ലീല ഫോട്ടോകള്‍ അയച്ചുകൊടുത്തിരുന്നതും. സിനിമ തീയറ്ററുകള്‍, ബസ് സ്റ്റാന്റ്, ട്രെയിനിലെ ടോയ് ലറ്റുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീകളെ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക എന്നെഴുതി മൊബൈല്‍ നമ്പറുകള്‍ എഴുതിയിട്ടാണ് ജോസ് ഇരകളെ കണ്ടെത്തിയിരുന്നത്. നമ്പറില്‍ ബന്ധപ്പെടുന്നവരുടെ ഫോണിലേക്ക് വാട്ട്‌സ്ആപ്പ് വഴി ഫോട്ടോ അയച്ചുകൊടുക്കുകയാണ് ചെയ്തിരുന്നത്. വേറെയും സംഘങ്ങളുമായി ജോസിന് ബന്ധമുണ്ടെന്നാണ് പൊലിസിന്റെ നിഗമനം.
ഇയാളെ പിടികൂടിയാലെ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ. കൂടുതല്‍ സ്ത്രീകള്‍ സംഘത്തിന്റെ വലയില്‍ വീണിട്ടുണ്ടെന്നാണ് പൊലിസ് സംശയിക്കുന്നത്. പിടിയിലായവരുടെ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അങ്കമാലി സി.ഐ എസ്.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."