കുത്തിയതോട്ടില്‍ മോഷണം വര്‍ധിക്കുന്നു
തുറവൂര്‍: കുത്തിയതോട്ടിലും സമീപ പ്രദേശങ്ങളിലും മോഷണങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞദിവസം മുന്ന് വിടുകളില്‍ മോഷണം നടത്തി.
കുത്തിയതോട് പായിക്കാട് വിശ്വനാഥന്റെ വീട്ടില്‍നിന്നും രണ്ട് പവന്‍ സ്വര്‍ണവും മൂവായിരം രൂപയും സമീപത്തുള്ള കണ്ടത്തിപറമ്പ് അഹമ്മദിന്റെ വീട്ടില്‍നിന്നും ഒരു പവനോളം വരുന്ന രണ്ട് സ്വര്‍ണവളയും 30000 രൂപയുമാണ് അപഹരിച്ചത്.
അടക്കള വാതില്‍ കുത്തിപ്പൊളിച്ച് കയറിയാണ് രണ്ട് വീടുകളിലും മോഷണം നടത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന വിശ്വനാഥനെയും ഭാര്യയേയും മയക്ക് മരുന്ന് പദാര്‍ത്ഥം ഉപയോഗിച്ച് അബോധാവസ്ഥയിലാക്കിയശേഷം കിടപ്പ് മുറിയുടെ വാതില്‍ പുറത്തുനിന്നു പൂട്ടുകയായിരുന്നു.
പുലര്‍ച്ചെ ഇവര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ല. ബന്ധുക്കളെ ഫോണില്‍ വിളിച്ചുവരുത്തിയാണ് ഇവര്‍ക്ക് മുറിയില്‍നിന്നും പുറത്തിറങ്ങാനായത്. തുടര്‍ന്നാണ് കഴുത്തില്‍ കിടന്ന ആഭരണവും അലമാരിയില്‍ സൂക്ഷിച്ചിരുന്ന പണവും നഷ്ടമായ വിവരമറിഞ്ഞത്. മാലയില്‍ നിന്ന് താലി ഊരി വീടിനുള്ളില്‍ തന്നെ ഇട്ടിരുന്നു. കണ്ടത്തിപ്പറമ്പ് അഹമ്മദിന്റെ വീട്ടിലെ പിന്‍വാതില്‍ പൊളിച്ചു കയറിയ മോഷ്ടാക്കള്‍ അഹമ്മദിന്റെ മകനും ഭാര്യയും കുട്ടികളും കിടക്കുന്ന മുറി പുറത്തുനിന്നു പൂട്ടിയശേഷം.
അലമാരിയില്‍നിന്ന് പണവും ആഭരണങ്ങളും കവരുകയായിരുന്നു. ഇവരും പുലര്‍ച്ചെ എണിറ്റപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്.
സമീപത്തുള്ള തട്ടാശേരി മഠം ദേവരാജശര്‍മ്മയുടെ വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കയറിയെങ്കിലും ദേവരാജശര്‍മ്മയുടെ മകളുടെ കുട്ടി ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു.
പാട്ടുകൂളങ്ങര ശ്രീനിലയത്തില്‍ കൃഷ്ണമൂര്‍ത്തിയുടെ വീടിന്റെ പിന്‍ഭാഗം പൊളിച്ചു അകത്തു കയറിയ മോഷ്ടാക്കള്‍ അലമാരി കുത്തിതുറന്നെങ്കിലും ഒന്നും കൊണ്ടുപോയില്ല. വീടിനുള്ളില്‍ വസ്ത്രങ്ങള്‍ അലങ്കോലമാക്കിയിട്ടിരുന്നു. കുത്തിയതോട് സി.ഐ.എന്‍.സജീവ്, എസ്.ഐ.ഗോപി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പരിശോധന നടത്തി. ആലപ്പുഴയില്‍ നിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."