HOME
DETAILS
MAL
റോഡ് നിര്‍മാണത്തിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട്; ഉപകരണങ്ങള്‍ കത്തിനശിച്ചു
backup
September 26 2016 | 21:09 PM
കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തിലെ തീരദേശ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിരവധി വീടുകളിലെ ഉപകരണങ്ങള്‍ കത്തിനശിച്ചതായി പരാതി.
ചെറിയഴീക്കലിന് തെക്ക് തീയറ്റര്‍ ജങ്ഷനില്‍ ഞായറാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. മെറ്റല്‍ ഇറക്കാന്‍ വന്ന ടിപ്പര്‍ ലോറിയുടെ ബോഡി ഉയര്‍ത്തിയപ്പോള്‍ ഇലക്ട്രിക് ലൈനില്‍ തട്ടി ഷോര്ട്ടാവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. തൊട്ടടുത്ത ലക്ഷ്മി തുരുത്ത് പ്രദേശത്തെ 35 ഓളം വീടുകളിലെ ടി.വി, ഫ്രിഡ്ജ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് കേടായത്. റോഡ്നിര്മാണത്തിന്റെ ചുമതലയുള്ള അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ കൈമലര്‍ത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."