മെഗാ ലീഗല്‍ അദാലത്തില്‍ 58 പരാതികളില്‍ 21 നും പരിഹാരം
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റിയും, വടക്കാഞ്ചേരി ലയണ്‍സ് ക്ലബ്ബും, നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച മെഗാ ലീഗല്‍ അദാലത്തില്‍ 58 പരാതികളില്‍ 21 എണ്ണത്തിനും പരിഹാരം. സിവില്‍ തര്‍ക്കങ്ങള്‍, കുടുംബ സംബന്ധമായ കേസുകള്‍, ചെക്ക് മുഖേനയുള്ള തര്‍ക്കങ്ങള്‍ എന്നിവയാണ് അദാലത്തില്‍ പരിഗണിച്ചത്. സബ്ബ് ജഡ്ജും, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയുമായ സി. മുജീബ് റഹ്മാന് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി മുന്‍സിഫ് എം.ഐ ജോണ്സണ് അധ്യക്ഷനായി. ലയണ്‍സ് ക്ലബ്ബിന്റെ വനിതകള്‍ക്കുള്ള പ്രൊജക്ടുകളുടെ ഉദ്ഘാടനം ചടങ്ങില്‍ വെച്ച് വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.എം ശ്രീദേവി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ശശികുമാര്‍ കൊടയ്ക്കാടത്ത്, ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ: എന്‍.എസ് മനോജ്, കെ.ജി രഞ്ജു, അഡ്വ. എല്‍ദോ പൂക്കുന്നേല്‍, അഡ്വ. ജേക്കബ്ബ് സി. ജോബ്, സിന്ധു സുബ്രഹ്മണ്യന് പ്രസംഗിച്ചു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സുഭാഷ് പുഴയക്കല്‍ സ്വാഗതവും, ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി താലൂക്ക് സെക്രട്ടറി എം.പി അജിത്കുമാര്‍ നന്ദിയും പറഞ്ഞു. റിട്ടയേര്‍ഡ് മജിസ്ട്രേറ്റ് കെ.ബി തോമാസ്, അഭിഭാഷകരായ സി.പി അശോക് കുമാര്‍, പി. രേണുക, ജോസ് പീറ്റര്‍, എന്‍.എ.എസ് ഹെല്‍ന, ഷാജി. പി. മാത്യൂ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കേസുകള്‍ പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."