കാട്ടാനയുടെ ആക്രമണം: അഞ്ചു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 43 പേര്‍
ഗൂഡല്ലൂര്‍: കാട്ടാനശല്യം രൂക്ഷമായ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ അഞ്ച് വര്‍ഷത്തിനിടെ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത് 43 പേര്‍. 55 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2011 മുതല്‍ 2016 സെപ്റ്റംബര്‍ വരെയുള്ള കണക്കാണിത്. ഇതില്‍ 37 പുരുഷന്മാരും ആറു സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. കൂടാതെ കാട്ടാനാക്രമണത്തില്‍ പരുക്കേറ്റ ചേരങ്കോട് സ്വദേശികളായ സരസ്വതി, ഗോകുല്‍ എന്നിവര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കടുവ, കരടി, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തില്‍ 35 പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഈ കാലയളവിനുള്ളില്‍ കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് 1.15 കോടി രൂപയുടെയും പരുക്കേറ്റവര്‍ക്ക് 15.45 ലക്ഷം രൂപയുടെയും ധനസഹായമാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് വനംവകുപ്പ് മൂന്ന് ലക്ഷം രൂപയാണ് ധനസഹായം നല്‍കുന്നത്.
ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലാണ് ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണളുണ്ടായത്. താലൂക്കുകളിലെ അയ്യംകൊല്ലി, കൊളപ്പള്ളി, ചേരമ്പാടി, ദേവാല, നാടുകാണി, പാക്കണ, മേഫീല്‍ഡ്, കറക്കപാളി, റാക്കോട്, പുളിയംപാറ, ഓവാലി, മച്ചികൊല്ലി, മണ്‍വയല്‍, ദേവര്‍ഷോല, ചോലാടി, ഉപ്പട്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞദിവസം ദേവര്‍ഷോല പൊലിസ് സ്റ്റേഷന് സമീപത്ത് എത്തിയ കാട്ടാനകള്‍ പ്രദേശവാസികളെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗൂഡല്ലൂര്‍ വനപാലകരാണ് പിന്നീട് ആനകളെ വനത്തിലേക്ക് തുരത്തിയോടിച്ചത്.
എന്നാല്‍ വനാതിര്‍ത്തികളിലെ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഇപ്പോഴും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വൈദ്യുതി വേലികളും കിടങ്ങുകളും തകര്‍ന്നതാണ് കാട്ടാനക്കൂട്ടങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലെത്താനുള്ള പ്രധാന കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."