ഭാഷാവിരുദ്ധ നീക്കങ്ങളെ നേരിടും: എം.എ മക്കാര്‍
ചെര്‍ക്കള: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് ചെര്‍ക്കളയില്‍ ഡി.ഇ ഓഫിസ് ധര്‍ണയോടനുബന്ധിച്ചു നടത്തിയ കാസര്‍കോട് ജില്ലാ കണ്വന്ഷന് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ മക്കാര്‍ ഉദ്ഘാടനം ചെയ്തു. ഭരണത്തിലേറി ആറുമാസം പിന്നിടുന്നതിനു മുമ്പ് തന്നെ അധ്യാപക സംഘടനകളെ ഒന്നടങ്കം സമരമുഖത്തിറക്കിയതു ഭരണത്തിലെ തെറ്റായനയങ്ങളാണെന്നും ഭാഷാ വിരുദ്ധ ഉത്തരവുകള്‍ സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
28നു രാവിലെ 11നു കാസര്‍കോട് ഡി.ഇ.ഒ.ഓഫിസിനു മുന്നില്‍ നടത്തുന്ന ധര്‍ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീറും കാഞ്ഞങ്ങാട് ഡി.ഇ ഒ ഓഫിസിനു മുന്നില്‍ നടത്തുന്ന ധര്‍ണ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.സി ഖമറുദ്ദീനും ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് മൂസക്കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി മാഹി ചെര്‍ക്കള, യഹ്യാഖാന്‍ ,സുബൈര്‍ മഞ്ചേശ്വരം, അഷ്റഫ് മാസ്റ്റര്‍, അബൂബക്കര്‍ കുഞ്ചാര്‍, പൈക്ക മുഹമ്മദലി, ഷഹാലുദ്ദീന്‍ മാന്യ, അബ്ദുല്‍ ഗഫൂര്‍ നെല്ലിക്കുന്ന്, നൗഫല്‍ ഹുദവി, അന്‍ഫസ് നെന്മുണ്ട, താജുദ്ദീന്, നസീര്‍ കല്ലുരാവി, അബ്ദുല്‍ റഹ്മാന്, സലിം ബേക്കല്‍, ഷൗക്കത്തലി, സലാം ചെറുവത്തൂര്‍, റഷീദ് ബേക്കല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."