ലഹരിമാഫിയക്കെതിരേ നടപടി ശക്തമാക്കി കോട്ടക്കല്‍ നഗരസഭ
കോട്ടക്കല്‍: നഗരസഭപരിധിയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാന്‍ നഗരസഭ മുന്നിട്ടിറങ്ങും. ടൗണും പരിസരവും ലഹരിമാഫിയയുടെ പിടിയലമരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. വാടക ക്വാര്‍ട്ടേഴ്‌സിലും മറ്റുമായി താമസിക്കുന്ന മുഴുവന്‍ തൊഴിലാളികളുടെയും സമ്പൂര്‍ണ വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്. നഗരത്തില്‍ വളര്‍ന്നുവരുന്ന ലഹരിമാഫിയയുടെ പ്രധാനകണ്ണികള്‍ ഇതര സംസ്ഥാന തൊഴിലാളികളിലേക്കാണ് എത്തുന്നത്. എന്നാല്‍ ഇവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ അധികൃതര്‍ക്കാകുന്നില്ല.
സ്ഥിരമായി ഒരിടത്ത് താമസിക്കാത്തതും ക്വാര്‍ട്ടേഴ്‌സ് ഉടമകളില്‍നിന്ന് ഇവരുടെ പൂര്‍ണവിവരം ലഭിക്കാത്തതും ഇതിനു കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ വിവര ശേഖരണത്തിന് തീരുമാനമെടുത്തത്. ഇതുസംന്ധിച്ച് മുനിസിപ്പല്‍ യൂത്ത് ലീഗ്കമ്മിറ്റി നേരത്തെ നഗരസഭക്ക് പരാതി നല്‍കിയിരുന്നു. വിവിധ സ്ഥലങ്ങളിലുള്ള നഗരസഭയുടെ സ്ഥലം സംരക്ഷിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പാലത്തറയില്‍ മിച്ചഭൂമിയുമായി ബന്ധപ്പെട്ട് അവകാശവാദവുമായി ചിലര്‍ രംഗത്ത്‌വന്നിരുന്നു. ഇതിനെതിരേ നിയമനടപടികളുമായി മുന്നോട്ട് പോകും. യോഗത്തില്‍ ചെയര്‍മാന്‍ കെ.കെ നാസര്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍, പി ഉസ്മാന്‍കുട്ടി, ടി.വി സുലൈഖാബി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."