കൈക്കൂലി നല്‍കാനെന്ന പേരില്‍ തട്ടിപ്പ്; കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
തിരൂര്‍: പൊലിസ് ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കാനെന്ന വ്യാജേന കുടുംബനാഥനില്നിന്ന് അര ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസില്‍ കൂട്ടുപ്രതികള്‍ക്കായി പൊലിസ് അന്വേഷണം ശക്തമാക്കി. കേസില്‍ പരപ്പനങ്ങാടി ഉള്ളണം കിഴക്കെ കോലോത്ത് വീട്ടില്‍ വിജയകൃഷ്ണന് എന്ന ചൊട്ടുണ്ണി (42), കൊണ്ടോട്ടി സ്വദേശി വിനീഷ് എന്നിവര്‍ ഇതിനകം പിടിയിലായിട്ടുണ്ട്.
ഇവരുടെ കൂട്ടാളികളായ താനൂര്‍ ദേവധാര്‍ സ്കൂളിനു സമീപം താമസിക്കുന്ന പുന്നക്കല്‍ അബ്ദുല്‍റഷീദ് എന്ന ആന റഷീദ് അടക്കമുള്ളവരാണ് ഇനി പിടിയിലാകാനുള്ളത്. താനൂര്‍ വെള്ളിയാമ്പുറം സ്വദേശി ശേഖരന്റെ പണം തട്ടിയ കേസിലാണ് അന്വേഷണവും അറസ്റ്റും. ശേഖരനും അയല്‍വാസിയും തമ്മിലുണ്ടായ പ്രശ്നം ഒത്തുതീര്‍ക്കാന്‍ താനൂര്‍ എസ്.ഐ, സി.ഐ, തിരൂര്‍ ഡിവൈ.എസ്.പി എന്നിവര്‍ക്കു പണം നല്‍കണമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
മൂന്നു തവണയായി ചൊട്ടുണ്ണിയും വിനീഷും മറ്റുള്ളവരും ചേര്‍ന്ന് 57,000 രൂപ ശേഖരനില്നിന്നു കൈക്കലാക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച 10,000 രൂപകൂടി ആവശ്യപ്പെട്ടതോടെ ശേഖരന് പൊലിസിനെ സമീപിക്കുകയും പൊലിസ് തന്ത്രപരമായി പ്രതികളെ പിടികൂടുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."