അപേക്ഷകള്‍ കാണാതാവുന്നെന്ന് ആരോപണം
വള്ളുവമ്പ്രം: പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി 2013 മുതല്‍ നല്കിയ അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കാതെ അപേക്ഷകള്‍ കെട്ടിവെക്കുകയും പിന്നീട് അപേക്ഷകള്‍ കാണാതാവുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് സി.പി.ഐ ആരോപണം.
ആവശ്യമായ ഉദ്യോഗസ്ഥര്‍ പഞ്ചായത്തില്‍ ഉണ്ടായിട്ടും അദാലത്ത് വഴി വാങ്ങിയ വിവിധതരം പെന്‍ഷനുകളുടെ അപേക്ഷകള്‍ യഥാസമയം നടപടി സ്വീകരിക്കാതെ മാറ്റിവെച്ചതിനാല്‍ പല ആളുകള്‍ക്കും രണ്ടും മൂന്നും വര്‍ഷത്തെ പെന്‍ഷനുകളും തൊഴിലില്ലായ്മ വേതനവും നഷ്ടപ്പെട്ട അവസ്ഥയാണ്.
പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും ഭരണസമിതിയുടെയും ജനദ്രോഹ നടപടികളില്‍ സി.പി.ഐ വള്ളുവമ്പ്രം ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനം തുടര്‍ന്നാല്‍ സമര നടപടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ മുക്കന്‍ റസാഖ്, നാലകത്ത് അലവികുഞ്ഞു, ഗിരീഷ് മുതിരക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."