കല്ലാച്ചിയില്‍ യൂത്ത് ലീഗ് പ്രകടനത്തിനിടെ സംഘര്‍ഷം
നാദാപുരം: അസ്ലം വധക്കേസിലെ പ്രതികളെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ട് കല്ലാച്ചിയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷം .
നാദാപുരം പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം പോസ്റ്റോഫീസ് പരിസരത്ത് എത്തിയപ്പോള്‍ 'ജസ്റ്റിസ് ഫോര്‍ അസ്ലം' എന്ന കൊടി പിടിച്ചു ചിലര്‍ പ്രകടനത്തില്‍ കയറിയതിനാല്‍ ഉന്തുംതള്ളും ഉണ്ടായിരുന്നു.
ഈ സംഭവം നേതാക്കള്‍ ഇടപെട്ടു ശാന്തമാക്കി. പിന്നീട് മല്‍സ്യമാര്‍ക്കറ്റിന് സമീപത്തുവച്ച് പാലുമായി എത്തിയ വണ്ടിയുടെ ഡ്രൈവറുമായി വീണ്ടും കശപിശയുണ്ടണ്ടായി. വിഷയത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ സംഘര്‍ഷം രൂക്ഷമായി.
മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നേതാക്കന്മാരുടെ നിര്ദേശത്തെത്തുടര്ന് പിരിഞ്ഞു പോകുന്നതിനിടയില്‍ പൊലിസെത്തുകയും ലാത്തി വീശുകയുമായിരുന്നു.
ഇതിനിടയില്‍ ഏതാനും കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി.
പിന്നീട് ഡിവൈ. എസ്.പി ഇസ്മായിലിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസുകാരെത്തി ഇരുകൂട്ടരെയും വിരട്ടിയോടിച്ചു. പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലിസ് ഗ്രനേഡും പ്രയോഗിച്ചു. സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്ന് കടകളെല്ലാം അടക്കുകയും സംസ്ഥാന പാതയില്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുകയും ചെയ്തു. ഏതാനും പൊലീസുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."