മോദിജീ എന്താണാവോ മുസ്‌ലിംകള്‍ക്കുള്ള അശുദ്ധി
പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്്‌ലിംകളെ ശുദ്ധീകരിക്കാനാണ് കോഴിക്കോട് നിന്ന് ആവശ്യപ്പെട്ടത്. അതിനര്‍ഥം അവര്‍ക്ക് അശുദ്ധിയാണന്നാണ്. എന്താണ് മുസ്്‌ലിംകള്‍ക്കുള്ള അശുദ്ധിയെന്ന് കൂടി അദ്ദേഹം പറയണമായിരുന്നു.1960ല്‍ ഗുജറാത്ത് സര്‍വകലാശാലയുടെ കീഴിലുള്ള സാമൂഹികശാസ്ത്ര വിഭാഗത്തില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഗോള്‍വാള്‍ക്കര്‍ ഉത്തരേന്ത്യയില്‍നിന്നുള്ള ബ്രാഹ്മണരാണ് കേരളത്തിലെ ഹിന്ദുക്കളെ വംശപരമായി ഉയര്‍ത്തിയതെന്നു പ്രസംഗിച്ചത് കേരളത്തിലെ ആര്‍.എസ്.എസ് ജിഹ്വപോലും പ്രസിദ്ധീകരിച്ചിരിക്കാനിടയില്ല. പക്ഷെ, ഉത്തരേന്ത്യയിലെ ജിഹ്വ ഓര്‍ഗനൈസര്‍ 1961 ജനുവരിയില്‍ അതു പ്രസിദ്ധീകരിച്ചു. ചില ഭാഗങ്ങള്‍: 'ഇന്ന് ജീവിവര്‍ഗസങ്കലനം മൃഗങ്ങളില്‍ മാത്രമേ നടത്താറുള്ളു. ആധുനികശാസ്ത്രജ്ഞന്മാര്‍പോലും മനുഷ്യര്‍ക്കിടയില്‍ സങ്കരവര്‍ഗങ്ങളെ ഉണ്ടാക്കാറില്ല. എന്നാല്‍, നമ്മുടെ പൂര്‍വഗാമികള്‍ ഈ മേഖലയില്‍ നടത്തിയ പരീക്ഷണമെന്താണെന്നു നോക്കാം. കൂടുതല്‍ ഗുണമുള്ള മനുഷ്യരെയുണ്ടാക്കുന്നതിനാണ് ഉത്തരേന്ത്യയില്‍നിന്നുള്ള നമ്പൂതിരി ബ്രാഹ്മണന്മാര്‍ കേരളത്തില്‍ താമസമാക്കിയതും കുടുംബത്തിലെ മൂത്ത പുത്രന്‍ വൈശ്യ, ക്ഷത്രിയ, ശൂദ്ര സമുദായത്തില്‍പ്പെട്ടവരെ മാത്രമേ വിവാഹം കഴിക്കാവൂ എന്നു നിശ്ചയിച്ചതും. അതിനെക്കാള്‍ ധീരമായ തീരുമാനമായിരുന്നു ഒരു സ്ത്രീ വിവാഹിതയാവുമ്പോള്‍ അവളേതു വര്‍ഗത്തില്‍പെട്ടാലും അവളുടെ പ്രഥമസന്താനം നമ്പൂതിരിയുടേതാവണമെന്നത്.പിന്നീടു മാത്രമാണ് ഭര്‍ത്താവിന് അവളില്‍ സന്താനമുണ്ടാവാന്‍ പാടുള്ളൂ എന്നായിരുന്നു ആചാരം.'
ആദ്യം കീഴാളര്‍ക്കെതിരേയുള്ള ഇത്തരം ആചാരങ്ങളില്‍ നിന്നും മനോഗതിയില്‍ നിന്നും മാറിനിന്നിട്ടാകാം ഇതരരെ ശുദ്ധീകരിക്കല്‍. അസ്പര്‍ശ്യതയുടെയും തീണ്ടിക്കൂടായ്മയുടേയും വാര്‍ത്തകള്‍ ദലിതുകള്‍ക്ക് നേരെയുള്ള വാര്‍ത്തകളിലൂടെ പുറംലോകം അറിയുകയോണല്ലോ. മോദിജീ അങ്ങ് ആദ്യം മുസ്ലിംകളെ ബാധിച്ച അശുദ്ധി എന്താണെന്ന് പറയുക, എന്നാല്‍ നമുക്ക് ശുദ്ധീകരണം തുടങ്ങാമായിരുന്നു.
ഹാമിദ് നബീല്‍
പുത്തന്‍പീടിക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."