സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
എടപ്പാള്‍: അടച്ചിട്ട വീട്ടില്‍ വീട്ടമ്മ പട്ടിണി കിടന്നു മരിക്കാനിടയായതു സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം മരണപ്പെട്ട ശോഭനയുടെ മകള്‍ ശ്രുതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാറിനു കീഴില്‍ പരിരക്ഷ, ആശ്രയ തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ടണ്ടായിട്ടും ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് അപമാനകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാറിന്റെ സംവിധാനങ്ങള്‍ പേരിനു മാത്രമായി തീരുകയാണെന്നാണ് ഈ മരണത്തിലൂടെ വെളിച്ചത്തു വരുന്നതെന്നും വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ യുഡിഎഫ് എം.എല്‍.എമാര്‍ക്കു നിര്‍ദ്ദേശം നല്‍കുമെന്നും വിഷയം പാര്‍ലിമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരേഷ് പൊല്‍പ്പാക്കര, പത്തില്‍ അഷറഫ്, ടി.പി ഹൈദറലി, വി.കെ.എ മജീദ്, ടി.പി മുഹമ്മദ് ഹാജി, അഷറഫ് മാണൂര്‍, ഭാസ്‌ക്കരന്‍ വട്ടംകുളം, എം.കെ.എം.അലി,അന്‍വര്‍ തറക്കല്‍, ബഷീര്‍ അണ്ണക്കമ്പാട്, പത്തില്‍ സിദ്ധീക്ക് തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ എം.പി യോടൊപ്പം ഉണ്ടണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."