HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമെന്ന് കെ.യു.ഡബ്ല്യു.ജെ
backup
September 28 2016 | 05:09 AM
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ തന്നെ കരിങ്കൊടി കാണിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാനലുകാര് വാടകയ്ക്കെടുത്തവരാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്. മാധ്യമ പ്രവര്‍ത്തകര്‍ ആരുടെയും വാടകക്കാരല്ല. മാധ്യമപ്രവര്‍ത്തകരെ അവഗണിച്ചും പരിഹസിച്ചും എതിരാക്കുകയെന്ന നയം സര്‍ക്കാരിനുണ്ടോയെന്ന് സംശയിക്കുന്നു. മുഖ്യമന്ത്രി പ്രസ്താവന തിരുത്തണമെന്നും കെ.യു.ഡബ്യു.ജെ ആവശ്യപ്പെട്ടു.
തന്നെ കരിങ്കൊടി കാണിച്ചവര്‍ ചാനലുകാര് വാടകക്കെടുത്തവരാണെന്നായിരുന്നു പിണറായിയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."