ഇനി മറുനാടന്‍ തൊഴിലാളികള്‍ക്കും മതപഠന ക്ലാസ്
എടവണ്ണപ്പാറ: ഇതര സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലിന് എത്തിയവര്‍ക്കു മുണ്ടക്കല്‍ ഇസ്ലാമിക് കള്‍ച്ചറല്‍ മൂവ്മെന്റ് മഹല്ല് കമ്മറ്റിയുമായി സഹകരിച്ചു സംഘടിപ്പിച്ച മതപഠന ക്ലാസ് പഠിതാക്കളെ കൊണ്ടു ശ്രദ്ധേയമായി. ബംഗാള്‍, അസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 75 തൊഴിലാളികള്‍ ക്ലാസിന്റെ തുടക്ക ദിവസം തന്നെ എത്തിയിരുന്നു.
എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം ഏഴിനു മുണ്ടക്കല്‍ പള്ളിയില്‍ വെച്ചു ക്ലാസ് നല്‍കും. മതപരമായ അറിവുകള്‍ നല്‍കലാണു ക്ലാസിന്റെ ലക്ഷ്യം. ദാറുല്‍ ഹുദ യൂനിവേഴ്സിറ്റിയിലെ പഠിതാക്കളായ ജാര്‍ഖണ്ഡ് സ്വദേശി റഹ്മത്തുള്ള , ബംഗാള്‍ സ്വദേശി ഹമ്മാദ് എന്നിവരാണു ക്ലാസിനു നേതൃത്വം നല്‍കുന്നത്. മുണ്ടക്കല്‍ പള്ളിയില്‍ നടന്ന ക്ലാസിന്റെ ഉദ്ഘാടനം മഹല്ല് ഖത്തീബ് അല്‍ഹാഫിസ് സിറാജുദ്ധീന് ഹുദവി ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡന്റ് ഉമര്‍ മൗലവി അധ്യക്ഷനായി. കെ.എം.അബ്ദുറഹിമാന്, ശാഹിദ് യമാനി, കെ.പി.സലാം, അബ്ദുറഹിമാന് മാസ്റ്റര്‍, ശിഹാബുദ്ധീന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."