HOME
DETAILS
MAL
കിട്ടാക്കടം: സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും സുപ്രിംകോടതിയുടെ വിമര്‍ശനം
backup
April 26 2016 | 12:04 PM
ന്യൂഡല്‍ഹി: ബാങ്കുകള്‍ കോടിക്കണക്കിന് രൂപയുടെ കിട്ടാകടം എഴുതിതള്ളിയതിനെതിരായ കേസില്‍ കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും സുപ്രിംകോടതിയുടെ വിമര്‍ശനം.കോടിക്കണക്കിന് രൂപയുടെ കിട്ടാക്കടം തിരിച്ചു പിടിക്കാനുള്ള സംവിധാനത്തില്‍ കാര്യമായ തകരാറുണ്ടെന്നും നിലവിലെ സംവിധാനത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.
ഇത്തരത്തില്‍ കിട്ടാക്കടം തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് സംവിധാനമാണ് നിലവിലുള്ളതെന്നും കോടതി ചോദിച്ചു. നിലവിലെ സംവിധാനത്തില്‍ കാര്യമായ തകരാറുകള്‍ ഉള്ളതുകൊണ്ടാണ് പല വന്‍കിട വായ്പാ വെട്ടിപ്പുകാരും രാജ്യം വിട്ട് പുറത്തേക്ക് പോകുന്നതെന്നും കടം തിരിച്ചടയ്ക്കാതെ ബാങ്കുകള്‍ക്ക് എഴുതിതള്ളേണ്ടി വരുന്നതെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.സംവിധാനത്തില്‍ വേണ്ട മാറ്റം വരുത്താന്‍ തയ്യാറാണെന്നും കിട്ടാക്കടം എഴുതി തള്ളേണ്ടുന്ന അവസ്ഥ ഇനി തുടരില്ലെന്നും മാറ്റങ്ങള്‍ വരുത്താനുള്ള നിയമനിര്‍മാണം നടത്തിവരികയാണെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."