HOME
DETAILS

ദാദ്രി കൊലയ്ക്ക് ഒരുവര്‍ഷം; നീതിലഭിക്കാതെ അഖ്‌ലാകിന്റെ കുടുംബം

  
backup
September 28 2016 | 19:09 PM

%e0%b4%a6%e0%b4%be%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%92%e0%b4%b0%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d

ന്യൂഡല്‍ഹി: പശുവിറച്ചി വീട്ടില്‍ സൂക്ഷിക്കുന്നുവെന്നാരോപിച്ച് ഡല്‍ഹിക്കടുത്തുള്ള ദാദ്രിയില്‍ മധ്യയസ്‌കനെ സംഘ്പരിവാരം തല്ലിക്കൊന്നിട്ട് ഒരുവര്‍ഷം കഴിയുമ്പോഴും നീതിലഭിക്കാതെ ഇരകള്‍. കൊല്ലപ്പെട്ട അഖ്‌ലാകിന്റെ കുടുബത്തിനു നഷ്ടപരിഹാരവും ക്രൂരമായി മര്‍ദനത്തിനിരയായ അദ്ദേഹത്തിന്റെ മകന് സൗജന്യ ചികിത്സയും ലഭിച്ചെങ്കിലും ഇരകളുടെ കുടുംബത്തെ വേട്ടയാടാനാണ് സമാജ് വാദി പാര്‍ട്ടി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ പൊലിസ് ശ്രമിച്ചത്. അഖ്്‌ലാഖിന്റെ കുടുംബത്തിനെതിരേ ഗോവധ നിരോധനനിയമപ്രകാരം കേസെടുത്തു. ഇതില്‍ അന്വേഷണം നേരിടുകയാണ് ഇരകളുടെ കുടുംബം. രാജ്യമെമ്പാടും വന്‍ കോളിളക്കം സൃഷ്ടിക്കുകയും പാര്‍ലമെന്റ്് നടപടികള്‍ ദിവസങ്ങളോളം തടസപ്പെടാനും കാരണമായ ദാദ്രി കേസ് കൈകാര്യംചെയ്യാനായി അതിവേഗ കോടതി സ്ഥാപിച്ചെങ്കിലും കേസ് ഇഴഞ്ഞുനീങ്ങുകയാണ്. ഡിസംബറില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ശേഷം 18 തവണയാണ് കേസ് കോടതി പരിഗണിച്ചതെങ്കിലും ഇതില്‍ അഞ്ചു തവണ മാത്രമാണ് നടപടിയുണ്ടായത്. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം കേസ് മാറ്റിവയ്ക്കുകയോ മറ്റെന്തെങ്കിലും നടപടികള്‍ കുടുങ്ങിക്കിടക്കുകയോ ചെയ്യുകയായിരുന്നു.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയിലുള്ള ബിസാര ഗ്രാമത്തിലാണ് സംഭവം.
അഖ്‌ലാകിന്റെ വീട്ടില്‍ പശുവിറച്ചി സൂക്ഷിക്കുന്നുണ്ടെന്ന് സമീപത്തെ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് ഉണ്ടായതിനെത്തുടര്‍ന്നാണ് നൂറിലേറെ വരുന്ന അക്രമികള്‍ അഖ്‌ലാകിനെയും വിദ്യാര്‍ഥിയായ മകനെയും ക്രൂരമായി മര്‍ദിച്ചത്. മര്‍ദനമേറ്റ അഖ്‌ലാഖ് തല്‍ക്ഷണം മരിച്ചു.
18 പേരായിരുന്നു കേസിലെ പ്രതികള്‍. ഡിസംബര്‍ 23ന് വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എട്ടുതവണയാണ് പ്രതികളുടെ ആവശ്യപ്രകാരം കേസ് മാറ്റിവച്ചത്. രണ്ടുതവണ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകന്‍ കേസ് നീട്ടിക്കൊണ്ട് പോയി. രണ്ടുതവണ ജഡ്ജി അവധിയിലായതിനാലും കേസ് പരിഗണിച്ചില്ല. ഡിസംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കഴിഞ്ഞ ഫെബ്രുവരി 9നാണ് കോടതിയില്‍ തുടര്‍നടപടികളുണ്ടാകുന്നത്. ഏപ്രില്‍ ഒന്നിന് കേസ് വിചാരണ കോടതിയില്‍ നിന്ന് അതിവേഗ കോടതിയിലേക്ക് മാറ്റി. ഏപ്രില്‍ ഏഴിന് കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.
പിന്നീട് ഏപ്രില്‍ 7, 13, മെയ് 4,9,17,25 എന്നീ തിയതികളില്‍ മാറ്റിവച്ചു. ജൂണ്‍ ആറിന് കൂടുതല്‍ സാക്ഷിമൊഴികള്‍ ചേര്‍ത്ത് പൊലിസ് അധികകുറ്റപത്രം സമര്‍പ്പിച്ചു. ജൂണ്‍ പത്തിന് പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം വീണ്ടും മാറ്റി. ജൂലൈ 4, 25ന്, ഓഗസ്റ്റ്് 1, 18, 31, സെപ്റ്റംബര്‍ 23 എന്നീ ദിവസങ്ങളിലും മാറ്റിവയ്ക്കലുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  14 days ago