HOME
DETAILS
MAL
സലോനി ദലാലിന് ദേശീയ റെക്കോര്‍ഡ്
backup
September 28 2016 | 19:09 PM
ന്യൂഡല്‍ഹി: 70ാമത് സീനിയര്‍ ദേശീയ അക്വാട്ടിക് ചാംപ്യന്‍ഷിപ്പില്‍ താരമായി സലോനി ദലാല്‍. 200 മീറ്റര്‍ ബ്രസ്റ്റ്‌സ്‌ട്രോക് വിഭാഗത്തില്‍ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചാണ് സലോനി സ്വര്‍ണം സ്വന്തമാക്കിയത്. 2.44. 37 സെക്കന്‍ഡിലായിരുന്നു ഫിനിഷിങ്. നിലവിലെ റെക്കോര്‍ഡ് 2.46. 49 സെക്കന്‍ഡായിരുന്നു. ഈ വിഭാഗത്തില്‍ കര്‍ണാടകയുടെ സജനി ഷെട്ടി ദേശീയ ഗെയിംസില്‍ സ്ഥാപിച്ച 2.46.39 സെക്കന്‍ഡിന്റെ റെക്കോര്‍ഡും സലോനി മറികടന്നു. ഈ വിഭാഗത്തില്‍ ബംഗാളിന്റെ സയാനി ഘോഷിനാണ് വെള്ളി. ടൂര്‍ണമെന്റില്‍ സയാനിയുടെ രണ്ടാമത്തെ മെഡലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."