കണ്ണിയത്ത് ഉസ്താദ് ആണ്ടുനേര്‍ച്ച സ്വാഗത സംഘം രൂപീകരിച്ചു
ബദിയടുക്ക: ഡിസംബര്‍ 29 മുതല്‍ ജനുവരി ഒന്നു വരെയായി ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്‌ലാമിക് അക്കാദമിയില്‍ നടത്തപ്പെടുന്ന കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചക്കുള്ള 313 അംഗ സ്വാഗത സംഘം നിലവില്‍ വന്നു.
സ്വാഗത സംഘം രൂപീകരണ സംഗമത്തില്‍ പ്രസിഡന്റ് യു. എം അബ്ദുര്‍റഹ്മാന്‍ മൗലവി അധ്യക്ഷനായി. ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഇബ്രാഹിം ഹാജി കാജാളം ഉദ്ഘാടനം ചെയ്തു. ഫള്‌ലുര്‍ റഹ്മാന്‍ ദാരിമി സംസാരിച്ചു.
അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി ഖാസി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഖാസി ത്വാഖ അഹ്മദ് മൗലവി, ഖാസി പൈവളിക അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, ഖാസി എം.എ ഖാസിം മുസ്‌ലിയാര്‍, സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് എം. എസ് തങ്ങള്‍ മദനി മാസ്തിക്കുണ്ട്, സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര, സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍ ബേക്കല്‍, ചെര്‍ക്കളം അബ്ദുല്ല, സി. ടി. അഹ്മദ് അലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി. ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി എന്നിവരെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍: യു. എം അബ്ദുല്‍ റഹ്മാന്‍ മൗലവി (ചെയര്‍മാന്‍), ഹംസത്ത് സഅദി ബോവിക്കാനം (വര്‍ക്കിങ് ചെയര്‍മാന്‍), ചെര്‍ക്കളം അഹ്മദ് മുസ്‌ലിയാര്‍, ഫളല്‍ റഹ്മാന്‍ ദാരിമി കുമ്പടാജെ, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, അബ്ദുസ്സലാം ദാരിമി ആലംപാടി, അബ്ബാസ് ഫൈസി പുത്തിഗെ, മാഹിന്‍ കേളോട്ട്, കോട്ട അബ്ദുര്‍റഹ്മാന്‍ ഹാജി, സി. എ അബൂബക്കര്‍ ബദിയഡുക്ക, എം. എസ് മൊയ്തു ഗോളിയടുക്ക, താജുദ്ദീന്‍ ദാരിമി പടന്ന, ഇബ്രാഹീം ഹാജി കാജാളം (ഖത്തര്‍), റസാഖ് ചെറൂണി (ദുബൈ), കമാല്‍ മല്ലം (അബൂദാബി), ശാഫി ഹാജി ആദൂര്‍, പി. കെ ഇബ്രാഹീം ഹാജി കന്യപ്പാടി, മുഹമ്മദ് ഹാജി കുഞ്ചാര്‍ (വൈസ് ചെയര്‍മാന്‍മാര്‍).
സുബൈര്‍ ദാരിമി പൈക്ക (ജനറല്‍ കണ്‍വീനര്‍), പി. എസ് ഇബ്രാഹീം ഫൈസി പള്ളങ്കോട് (വര്‍ക്കിങ് കണ്‍വീനര്‍), ഖലീല്‍ ഹുദവി കല്ലായം, ബദറുദ്ദീന്‍ താസിം, അബ്ദുല്‍ ഖാദര്‍ മദനി പൊവ്വല്‍, അബ്ബാസ് ഫൈസി ചേരൂര്‍, അബൂബക്കര്‍ സാലൂദ് നിസാമി, ഹനീഫ് കുവ്വത്തൊട്ടി, അബ്ദുല്ല ചാല്‍ക്കര, ഹാരിസ് ദാരിമി ബെദിര, മുനീഫ് ബദിയടുക്ക (ദുബൈ), ശരീഫ് പള്ളത്തടുക്ക (അബൂദാബി), നൗഷാദ് ചര്‍ളടുക്ക (ഖത്തര്‍), ആദം ദാരിമി നാരമ്പാടി, സി. എം. ബി ഫൈസി ആദൂര്‍, ഹാശിം ദാരിമി ദേലംപാടി(കണ്‍വീനര്‍മാര്‍), ട്രഷറര്‍: അഷ്രഫ് പള്ളിക്കണ്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."