മുന്നൂറിലേറെ കുടുംബങ്ങളെ ദുരിതത്തിലാക്കി കഞ്ചിക്കോട് കിറ്റെക്സ് ഫാക്ടറിക്ക് പൂട്ട് വീണു
കഞ്ചിക്കോട്: കഞ്ചിക്കോട് കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ കിറ്റെക്സ് ഫാക്ടറി മുന്നറിയിപ്പില്ലാതെ പൂട്ടിയതോടെ 300ലധികം വരുന്ന തൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തിലായി. അന്ന അലുമിനിയം ഗ്രൂപ്പിന്റെ ഫാക്ടറിയില്‍ ശനിയാഴ്ച രാവിലെ തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് കമ്പനി പൂട്ടിയ വിവരമറിയുന്നത്. 347 തൊഴിലാളികളുള്ള ഇവിടെ തൊഴില്‍ പ്രശ്നമോ സേവന-വേതന തര്‍ക്കമോയില്ല. നിലവില്‍ കുറഞ്ഞ വേതനമാണ് നല്‍കുന്നത്. നിയമാനുസൃതം നല്‍കേണ്ട ബോണസ് തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. ഫാക്ടറി ലേ ഓഫ് ചെയ്യുന്നതിന് മുന്‍പ് നിയമാനുസൃതം നല്‍കേണ്ട നോട്ടീസുമുണ്ടായില്ല.
ഇത്രയധികം തൊഴിലാളികള്‍ക്ക് ഒരു മുന്നറിയിപ്പുമില്ലാതെ തൊഴില്‍ നിഷേധിച്ചതിന് ന്യായീകരണമില്ല. ഓണത്തിന് ലഭിക്കേണ്ട ബോണസ് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് മാനേജ്മെന്റ് തൊഴിലാളികള്‍ക്ക് മറുപടി നല്കി. കോര്‍പറേറ്റ് ഓഫിസില്‍നിന്ന് വിവരം ലഭിക്കുന്ന മുറയ്ക്ക് ബോണസ് നല്‍കാമെന്ന് അറിയിച്ചെങ്കിലും മാനേജ്മെന്റ് മുന്നറിയിപ്പില്ലാതെ കമ്പനി പൂട്ടുകയായിരുന്നു. തൊഴില്നിഷേധിക്കുകയും കമ്പനി പൂട്ടുകയും ചെയ്ത മാനേജ്മെന്റ് നടപടിക്കെതിരേ സി.ഐ.ടി.യു ഡിവിഷന് കമ്മിറ്റി ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് പരാതി നല്കി.
കമ്പിനിപ്പടിക്കല് തൊഴിലാളികള്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ ജെ മഹേഷ്, ശരവണന്, രമേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."