ഇരിങ്ങണ്ണൂരില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
എടച്ചേരി: ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെതിരേ നടന്ന അക്രമങ്ങള്‍ക്കെതിരേ ടൗണില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സ്കൂളില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളും ടൗണ്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസ്സിന്റെ ചില്ലുകളും കഴിഞ്ഞ ദിവസം സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചിരുന്നു.
ഈ സ്കൂളില്‍ മാസങ്ങളോളമായി സാമൂഹ്യ ദ്രോഹികളുടെ ശല്യം തുടരുകയാണ്. മിക്ക ദിവസങ്ങളിലും രാത്രിയിലാണ് ഗേറ്റ് ചാടിക്കടന്ന് അക്രമികള്‍ സ്കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിക്കുന്നത്. ക്ലാസുകളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുക, മേല്‍ക്കൂരയുടെ ഓടുകള്‍ നശിപ്പിക്കുക, ക്ലാസ് മുറികളിലെ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുക തുടങ്ങിയ ദ്രോഹങ്ങള്‍ പതിവായിരുന്നു. സാമൂഹ്യ ദ്രോഹികളുടെ ശല്യം സഹിക്കാതെ ലക്ഷങ്ങള്‍ ചിലവഴിച്ച് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചത് ഈയടുത്താണ്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം പുലര്ച്ചയ്ക്കാണ് അക്രമികള്‍ സ്കൂളില്‍ അതിക്രമിച്ചു കയറി ക്യാമറകള്‍ തകര്‍ത്തത്.
സ്കൂളിനെതിരെയുണ്ടായ അക്രമത്തിലെ പ്രതികളെ കണ്ടെത്തി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങണ്ണൂര്‍ ടൗണില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മാനേജ്മെന്റ് ,പി.ടി.എ,രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സ്റ്റാഫ് ജനപ്രതിനിധികള്‍,നാട്ടുകാര്‍ എന്നിവര്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തു.
എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്തു. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ പി.രാജ്കുമാര്,വാര്‍ഡ് മെമ്പര്‍മാരായ ഗംഗാധരന് പാച്ചാക്കര, ടി.പി പുരുഷു,മാനേജര്‍ സി. പവിത്രന് മാസ്റ്റര്‍, സെക്രട്ടറി രവീന്ദ്രന് പാച്ചാക്കര, പ്രസിഡന്റ് കെ.പി ചാത്തു മാസ്റ്റര്‍ വൈസ് പ്രസിഡന്റ് ,ആര്.ടി ഉസ്മാന് മാസ്റ്റര്‍,പി.ടി.എ പ്രസിഡന്റ് വി.കെ മോഹനന് മാസ്റ്റര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം.കെ പ്രേമദാസ്, യു.പി മൂസ മാസ്റ്റര്‍,വത്സരാജ് മണലാട്ട്,സി.കെ ബാലന്,സന്തോഷ് കക്കാട്ട്, ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചര്‍,മദര്‍ പി.ടി.എ പ്രസിഡണ്ട് ലീന മനോജ് പ്രിന്‍സിപ്പല്‍ പി.രാജ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി രമേഷ് ബാബു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."