തീവ്രസലഫിസം സയണിസത്തിന്റെ സൃഷ്ടി: എസ്.വൈ.എസ്
സുല്‍ത്താന്‍ ബത്തേരി: ഇസ്ലാമിക പ്രമാണങ്ങളെ തന്നിഷ്ടപ്രകാരം വ്യാഖ്യാനിക്കാനുള്ള അവസരം നല്കി മുന്‍ഗാമികളുടെ യഥാര്‍ത്ഥ പാതയില്‍ നിന്ന് വ്യതിചലിക്കാന്‍ സലഫി ചിന്താധാര കാരണമായി, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച തീവ്ര സലഫിസം സയനിസത്തിന്റെ സൃഷ്ടിയാണെന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ എസ്.വൈ.എസ് സംഘടിപ്പിച്ച ആദര്‍ശ സംഗമം വിലയിരുത്തി. ഇസ്തിഖാമ സംസ്ഥാന കണ്‍വീനര്‍ എം.ടി അബൂബക്കര്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി.
സമസ്ത താലൂക്ക് പ്രസിഡന്റ് ഇ. അബൂബക്കര്‍ ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് മേഖലാ വൈസ് പ്രസിഡന്റ് ഹുസൈന് ബാഖവി അധ്യക്ഷനായി. ടി.സി അലിമുസ്ലിയാര്, ഇ.പി മുഹമ്മദലി ഹാജി, മുസ്തഫ ദാരിമി, കെ.സി.കെ തങ്ങള്‍, കരീം ബാഖവി, നൗഫല്‍ വാകേരി, ഉമര്‍ നിസാമി, ഇബ്റാഹിം ദാരിമി, പി.ടി ഫാറൂഖ്, ഹംസ ഹാജി, എ.പി ശംസുദ്ദീന്‍, ഹംസ ഫൈസി മണിച്ചിറ സംസാരിച്ചു. മേഖല സെക്രട്ടറി ഹാരിസ് ബനാന സ്വാഗതവും ട്രഷറര്‍ സിദ്ധീഖ് മഖ്ദൂമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."