HOME
DETAILS

പ്ലാസ്റ്റിക് ഉണ്ടാകുന്നത്

  
backup
April 27 2016 | 08:04 AM

2034-2
തന്‍സീര്‍ കാവുന്തറ എളുപ്പത്തില്‍ രൂപപ്പെടുത്താനാകുന്നത് എന്നാണ് പ്ലാസ്റ്റിക് എന്ന പദത്തിന്റെ അര്‍ഥം. ഈ സ്വഭാവ സവിശേഷതയുളള പ്രത്യേക പദാര്‍ഥ വര്‍ഗത്തേയും ഇതുസൂചിപ്പിക്കുന്നു. കല്ല്, മണ്ണ്, മരം, ലോഹം എന്നീ പ്രകൃതിദത്തമായ നിര്‍മാണ പദാര്‍ഥങ്ങളുടെ പട്ടികയില്‍ മനുഷ്യന്‍ കൂട്ടിച്ചേര്‍ത്ത ഇനമാണ് പ്ലാസ്റ്റിക്. നിത്യജീവിതത്തിന് ഉപയുക്തമായ നിരവധി വസ്തുക്കള്‍ നിര്‍മിക്കുന്നതിനുപയോഗിക്കുന്ന പ്ലാസ്റ്റിക് പൊതുവായി പ്രകൃതിയുടെ ജൈവ-രാസപ്രക്രിയയ്ക്ക് വിധേയമാകുന്നില്ല. ഇതിനാല്‍ പരിസരമലിനീകരണത്തിന് ഹേതുവാകുന്നു. ആദ്യകാല പ്ലാസ്റ്റിക്കുകള്‍ പ്രകൃതിദത്തമായ പദാര്‍ഥങ്ങളില്‍ നിന്നും രാസപ്രക്രിയ വഴി വികസിപ്പിച്ചെടുത്തവയായിരുന്നു. (ഉദാ സെല്ലുലോസില്‍ നിന്നു സെല്ലുലോയിഡ്). എന്നാലിപ്പോള്‍ പോളിമറീകരണം (Polymerization) എന്ന പ്രക്രിയവഴി കൃത്രിമമായി നിര്‍മിച്ചെടുക്കുന്ന രാസശൃംഖലകള്‍ (പോളിമര്‍) ആണ് പ്ലാസ്റ്റിക്കിലെ ഏകമാത്രമോ പ്രധാനമോ ആയ ഘടകം. രാസഘടനയിലും ഭൗതികഗുണങ്ങളിലും വ്യത്യസ്തതയുളള പരസ്പരപൂരകങ്ങളായ ഒന്നിലധികം പോളിമറുകള്‍ ആവശ്യാനുസരണം മിശ്രണം ചെയ്യുകയുമാവാം. ഇവയോടൊപ്പം പ്ലാസ്റ്റിസൈസര്‍, ആന്റി ഓക്‌സിഡന്റ്, സ്റ്റെബിലൈസര്‍പപ, ഫില്ലര്‍, കളര്‍ എന്നീ മറ്റനേകം രാസവസ്തുക്കളും കൂട്ടിച്ചേര്‍ക്കാറുണ്ട്. ഈ മിശ്രിതമാണ് ഉരുപ്പടികള്‍ വാര്‍ത്തെടുക്കാനുപയോഗിക്കുന്നത്. എല്ലാ പ്ലാസ്റ്റിക്കുകളും പോളിമറുകള്‍ ആണെങ്കിലും എല്ലാ പോളിമറുകളും പ്ലാസ്റ്റിക്കുകളാവണമെന്നില്ല. പോളിമറുകള്‍ മനുഷ്യസമൂഹത്തിന് പ്രയോജനപ്പെടുന്നത് പ്ലാസ്റ്റിക്കുകള്‍, ഫൈബറുകള്‍ (നൂല്‍, നാര്), ഇലാസ്റ്റോമറുകള്‍ (റബ്ബറിനെ പോലെ വലിച്ചു നീട്ടാനാവുന്നവ) എന്നിങ്ങനെ മൂന്നു രൂപങ്ങളിലാണ്.

വര്‍ഗീകരണം

വിവിധ തരത്തിലുളള ഉപയോഗങ്ങള്‍ക്കായി നാനാതരം പ്ലാസ്റ്റിക്കുകള്‍ ലഭ്യമാണ്. രാസഘടനയനുസരിച്ചും നിര്‍മാണ പ്രക്രിയയനുസരിച്ചും സവിശേഷതകളനുസരിച്ചും ഉപയോഗമനുസരിച്ചും വര്‍ഗീകരണങ്ങള്‍ നടത്താറുണ്ട് . അതുകൊണ്ടുതന്നെ പലപ്പോഴും ഇവ പരസ്പരം ഉള്‍പ്പെടുത്തപ്പെടുകയും ചെയ്യുന്നു. ഇവക്കുളളിലെല്ലാം നിരവധി ഉപവിഭാഗങ്ങളുമുണ്ട്. താപോര്‍ജ്ജം ഉപയോഗിച്ചുളള ഉരുപ്പടി നിര്‍മാണ പ്രക്രിയയെ സൂചിപ്പിക്കുന്ന രണ്ടു പ്രധാന വര്‍ഗങ്ങളാണ് തെര്‍മോപ്ലാസ്റ്റിക്, തെര്‍മോസെറ്റിങ് പ്ലാസ്റ്റിക് എന്നിവ. ബലം, കാഠിന്യം, ആഘാതപ്രതിരോധനം എന്നീ സവിശേഷതകളുളളവ എഞ്ചിനിയറിംഗ് പ്ലാസ്റ്റിക്കുകള്‍ എന്ന വിഭാഗത്തിലുള്‍പ്പെടുന്നു. പാക്കേജിംഗ് പ്ലാസ്റ്റിക്കുകള്‍, ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കുകള്‍, മെഡിക്കല്‍ ഗ്രേഡ് പ്ലാസ്റ്റിക്കുകള്‍ എന്നിവ ഉപയോഗമണ്ഡലത്തെ സൂചിപ്പിക്കുന്നു. മണ്ണിലെ ജൈവരാസപ്രക്രിയവഴി മണ്ണില്‍ത്തന്നെ സാത്മീകരിക്കപ്പെടുന്നവയാണ് ബയോഡിഗ്രേഡബള്‍ പ്ലാസ്റ്റിക്കുകള്‍. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദ ടെസ്റ്റിംഗ് ഓഫ് മെറ്റീരിയല്‍സ് , ഇന്റര്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേഡൈസേഷന്‍ എന്നീ സംഘടനകള്‍ ഇവയുടെ നിലവാരത്തിനും ഗുണമേന്മയ്ക്കും അത്യന്താപേക്ഷിതമായ സ്വഭാവവിശേഷങ്ങളും അവ സ്ഥിരീകരിക്കാനുളള പരീക്ഷണ പദ്ധതികളും രേഖപ്പടുത്തിയിട്ടുണ്ട്.

തെര്‍മോപ്ലാസ്റ്റിക്

ചൂടു തട്ടിയാല്‍ മൃദുവാകുകയും തണുത്താല്‍ ഉറയ്ക്കുകയും ചെയ്യുന്ന സ്വഭാവവിശേഷമുളള പ്ലാസ്റ്റിക്കുകളാണ് ഇവ. എത്ര തവണവേണമെങ്കിലും ഈ പ്രക്രിയ പുനരാവര്‍ത്തിക്കാം.

തെര്‍മോസെറ്റിങ് പ്ലാസ്റ്റിക്

ഇവയെ ഒരിക്കല്‍ മാത്രമേ ചൂടാക്കാന്‍ പറ്റൂ. ഒരിക്കല്‍ ഉറച്ചു കഴിഞ്ഞാല്‍ പിന്നെ അതുതന്നെ ശാശ്വതരൂപം. തണുപ്പിക്കുമ്പോള്‍ രാസശൃംഖലകള്‍ക്കിടയില്‍ കുരുക്കുകള്‍ വീഴുന്നതുകൊണ്ടാണ് ഇവ മാറ്റാനൊക്കാത്തവിധം ഉറച്ചു പോകുന്നത്.

ഉപയോഗ മേഖലകള്‍

എന്‍ജിനീയറിംഗ് പ്ലാസ്റ്റിക്കുകള്‍ താരതമ്യേന വില കുറഞ്ഞ,സര്‍വസാധാരണ പ്ലാസ്റ്റിക്കുകളില്‍ (commodtiy plastics)നിന്ന്വിഭിന്നമാണ് പ്രത്യേക സ്വഭാവ സവിശേഷതകളുള്ള എന്‍ജിനീയറിംഗ് പ്ലാസ്റ്റിക്കുകള്‍. ഭാരവാഹന ക്ഷമതയുളള (load bearing) ഉരുപ്പടികള്‍ പൂര്‍ണമായോ ഭാഗികമായോ നിര്‍മിക്കാനാവശ്യമായ ബലം, കാഠിന്യം, ആഘാതപ്രതിരോധനം എന്നീ ഗുണവിശേഷങ്ങളുളളവയാണിത്. ഈ ഇനത്തില്‍ ഏകകങ്ങളുടെ ഘടന, ശൃംഖലകളുടെ ഘടന, ദൈര്‍ഘ്യം, അവക്കിടയിലുളള കുരുക്കുകള്‍ ഇതെല്ലാം പ്ലാസ്റ്റിക്കുകളുടെ ഗുണങ്ങളെ പ്രത്യക്ഷരൂപത്തില്‍ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് പോളിഎത്തിലീനിന്റെ നീളം കുറഞ്ഞ ശൃംഖലകളടങ്ങിയ LLDPE, LDPE എന്നിവ പാക്കിംഗിനു ഉപയോഗിക്കുമ്പോള്‍ ദൈര്‍ഘ്യമേറിയ ശൃംഖലകളടങ്ങിയ HDPE ശൃംഖലകള്‍ക്കിടയിലുളള കുരുക്കുകളാല്‍ വല പോലുളള ഘടന പ്രാപിക്കുന്ന UHMWPE എന്‍ജിനീയറിംഗ് പ്ലാസ്റ്റിക്കുകളുടെ വിഭാഗത്തില്‍പെടുന്നു.

പാക്കേജിംഗ് പ്ലാസ്റ്റിക്കുകള്‍

സാധാരണയായി തെര്‍മോപ്ലാസ്റ്റിക്കുകളാണ് പാക്കിംഗിനുപയോഗിക്കാറ്. ഖര, ദ്രവ സാധനങ്ങള്‍ താല്‍കാലികമായി പൊതിയുവാനും അല്‍പകാലം സൂക്ഷിക്കാനുമായി പല തരത്തിലുളള പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും ലഭ്യമാണ്. പാക്കിംഗിനുപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളെ ഏഴായി തരം തിരിച്ചിരിക്കുന്നു. 1. PET പോളിഎഥിലീന്‍ ടെറാഥാലേറ്റ് 2. HDPE ഹൈ ഡെന്‍സിറ്റി പോളിഎഥിലീന്‍ 3. PVC പോളി വൈനല്‍ ക്ലോറൈഡ് 4. LDPE ലോ ഡെന്‍സിറ്റി പോളി എഥിലീന്‍ 5. PP പോളിപ്രോപ്പിലീന്‍ 6. PS പോളി സ്‌റ്റൈറീന്‍ 7. മറ്റുളളവ പാക്കേജിംഗ് പ്ലാസ്റ്റിക്കുകള്‍ ഉപഭോക്തൃസമൂഹത്തിന് വളരെ സൗകര്യപ്രദമെങ്കിലും അവയുടെ താല്‍കാലികപ്രസക്തി പരിസര പാരിസ്ഥിതിക വ്യവസ്ഥകള്‍ക്കു ഗുണകരമല്ല. ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കഴിയുന്നത്ര കുറക്കാനും പുനരുപയോഗിക്കാനുമുളള തീവ്രശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. യോഡിഗ്രേഡബള്‍ പ്ലാസ്റ്റിക്കുകളും ഇതേ ദിശയിലേക്കുളള നീക്കമാണ്.

ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കുകള്‍

പ്ലാസ്റ്റിക്ക് പാത്രങ്ങളിലെ രാസവസ്തുക്കള്‍ ഭക്ഷണത്തിലേക്ക് അലിഞ്ഞു ചേരുന്നതിനു സാധ്യതയുളളതിനാല്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയുന്നതിനോ സൂക്ഷിക്കുന്നതിനോ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ അതീവ നിഷ്‌കര്‍ഷയോടെ തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. ഈ മേഖലയില്‍ മറ്റു ചേരുവകളൊന്നും കൂട്ടിച്ചേര്‍ക്കാത്ത ശുദ്ധ പോളിമറുകളാണ് കൂടുതല്‍ സ്വീകാര്യം. ഇപ്പോള്‍ മൈക്രോവേവ് പാചകം കൂടുതല്‍ ജനസ്വീകാര്യത നേടിയിരിക്കെ പ്ലാസ്റ്റിക് കൊണ്ടുളള പാചകപാത്രങ്ങളും സൂക്ഷ്മനിരീക്ഷണത്തിന് വിധേയമായിരിക്കുന്നു.

മെഡിക്കല്‍ ഗ്രേഡ് പ്ലാസ്റ്റിക്കുകള്‍

ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കുകളെപ്പോലെത്തന്നെ മരുന്നുകള്‍ പൊതിയാനും കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ പ്ലാസ്റ്റിക്കുകള്‍ക്കും കര്‍ശനമായ നിബന്ധനകളുണ്ട്. കൂടാതെ സിറിഞ്ചുകള്‍, കൈയുറകള്‍, മറ്റുപകരണങ്ങള്‍ ,എന്നിങ്ങനെ ചികിത്സാരംഗത്തെ ഒട്ടനവധി നിത്യോപയോഗ സാധനങ്ങള്‍ക്ക് വേറേയും. ശരീരത്തിനകത്ത് ഉപയോഗിക്കുന്നവ ബയോമെഡിക്കല്‍ പ്ലാസ്റ്റിക് എന്ന ഉപവിഭാഗത്തില്‍പെടുന്നു. ഹൃദയത്തിനകത്തെ കൃത്രിമ വാല്‍വ്, കൃത്രിമ രക്തധമനികള്‍, സ്റ്റെന്റ്, കോണ്‍ട്ക്റ്റ് ലെന്‍സ്, എന്നിങ്ങനെയുളള സവിശേഷ സാധനങ്ങള്‍ക്കെല്ലാം പ്രത്യേകം നിലവാര നിബന്ധനകളുണ്ട്.

ബയോഡിഗ്രേഡബള്‍ പ്ലാസ്റ്റിക്കുകള്‍

പൊതിയുവാനും അല്‍പകാലം മാത്രം സൂക്ഷിക്കാനുമായി ഉപയോഗപ്പെടുന്ന ഈ പാക്കേജിംഗ് പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ അധികം താമസിയാതെ ചവറ്റുകൊട്ടയിലും തുടര്‍ന്ന് മുനിസിപ്പല്‍ ചവറു കൂനയിലും അടിഞ്ഞുകൂടുന്നു. ഈ മനുഷ്യനിര്‍മിത രാസശൃംഖലകളെ വിഘടിപ്പിച്ച് ചെറിയ തന്മാത്രകളാക്കി മണ്ണില്‍ സ്വാംശീകരിക്കാനുളള കഴിവ് മണ്ണിലെ മൈക്രോബുകള്‍ക്കില്ലാത്തതിനാല്‍ ഇവ പരിസരമലിനീകരണത്തിന് കാരണമാകുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായിട്ടാണ് ശാസ്ത്രജ്ഞര്‍ ബയോഡിഗ്രേഡബള്‍ പ്ലാസ്റ്റിക്കുകള്‍ വികസിപ്പിച്ചെടുക്കാന്‍ പരിശ്രമിക്കുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  a month ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  a month ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  a month ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  a month ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  a month ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  a month ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  a month ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  a month ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  a month ago