HOME
DETAILS
MAL
കുഴഞ്ഞുവീണുള്ള മരണം തടയാന്‍ ബോധവല്‍ക്കരണവുമായി റോഡ് ഷോ
backup
September 29 2016 | 02:09 AM
തൊടുപുഴ: ലോകഹൃദയദിനത്തോട് അനുബന്ധിച്ച് മുതലക്കോടം ഹോളിഫാമിലി ആശുപത്രിയും അപെക്ക് (അവെയ്ര്‍നെസ് പ്രോഗ്രാംസ് ആന്റ് പബ്ലിക് എജ്യുക്കേഷന്‍ സെന്റര്‍) മായി സഹകരിച്ച് തൊടുപുഴയിലും സമീപപ്രദേശങ്ങളിലുമായി റോഡ് ഷോ സംഘടിപ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൃദയാഘാതം മൂലം കുഴഞ്ഞുവീണുള്ള മരണങ്ങള് തടയുന്നതിനുള്ള ബോധവല്ക്കരണപരിപാടിയാണ് സംഘടിപ്പിക്കുന്നത്.
ഹൃദയാഘാതത്താല്‍ ഒരാള്‍ കണ്മുന്നില് കുഴഞ്ഞുവീണാല്‍ എന്തു ചെയ്യണമെന്ന് പഠിപ്പിക്കുന്ന ഹൃദയ ശ്വാസകോശ പുനരുജ്ജീവനം (സിപിആര്‍ ട്രെയിനിങ്) പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."