HOME
DETAILS
MAL
പീഡനങ്ങള്‍ക്കെതിരേ 'അരങ്ങില്‍' അവതരിച്ച് മനോജ് കാനയും സംഘവും
backup
September 29 2016 | 22:09 PM
കോഴിക്കോട്: സ്ത്രീ, ദലിത് പീഡനങ്ങള്‍ക്കെതിരേ പ്രതിഷേധവുമായി പ്രശസ്ത നാടകപ്രവര്‍ത്തകനും സംവിധായകനുമായ മനോജ് കാനയും സംഘവും തെരുവുനാടകവുമായി കോഴിക്കോട്ടെത്തി. സ്ത്രീകളും ദലിതരും ദരിദ്രരുമുള്പ്പെടെ പാര്ശ്വവല്ക്കരിക്കപ്പെട്ടവര് നേരിടുന്ന പീഡനങ്ങളും അവരുടെ അതിജീവനത്തിനായുള്ള നിലവിളികളും പ്രശ്നവല്‍ക്കരിക്കുന്നതാണ് നാടകം.അമീബ, ചായില്യം എന്നീ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത മനോജ് കാനയും ഒരു സംഘം നാടകപ്രവര്‍ത്തകരുമാണ് 'പ്ലീസ് യുവര്‍ ഓണര്‍' എന്ന തെരുവുനാടകം അവതരിപ്പിച്ചത്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നൂറുകണക്കിനു പേരാണ് നാടകം കാണാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."