സി.എച്ച് വിദ്യാഭ്യാസത്തിലൂടെ നവോഥാനം സൃഷ്ടിച്ചു: അബ്ദുസ്സമദ് സമദാനി
കോഴിക്കോട്: സി.എച്ച് മുഹമ്മദ്‌കോയ വിദ്യാഭ്യാസത്തെ നവോഥാനത്തിന്റെ ഉപാധിയാക്കിയെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ദീര്‍ഘദര്‍ശനത്തോടെയുള്ളതായിരുന്നുവെന്നും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി അബ്ദുസ്സമദ് സമദാനി.
മുസ്‌ലിം ലീഗ് സിറ്റി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എച്ച് കേവലം ഒരു രാഷട്രീയക്കാരനായിരുന്നില്ല, അദ്ദേഹം മികച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു. പുതിയ തലമുറയെ ഉള്‍ക്കൊള്ളുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം മുന്നിലുണ്ടായിരുന്നു. നര്‍മബോധം കൊണ്ട് ഗൗരവമായ കാര്യങ്ങളെ നേരിടാന്‍ സി.എച്ചിനു പ്രത്യേക കഴിവുണ്ടായിരുന്നുവെന്നും സമദാനി പറഞ്ഞു.
വൈസ് പ്രസിഡന്റ് സി.പി ഉസ്മാന്‍കോയ അധ്യക്ഷനായി. ബി.ജെ.പി ദേശീയ നിര്‍വാഹക സമതിമി അംഗം പി.എസ് ശ്രീധരന്‍പിള്ള, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. സിദ്ദീഖ്, ജില്ലാ ലീഗ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല സംസാരിച്ചു. പി.വി അവറാന്‍, എം.പി അബ്ദുമോന്‍, വി.കെ ആലിക്കോയ, സജീര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സി.ടി സക്കീര്‍ ഹുസൈന്‍ സ്വാഗതവും ട്രഷറര്‍ ബീരാന്‍കോയ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."