HOME
DETAILS
MAL
അതിദി കേസ്; ഒക്ടോബര്‍ നാലിന് പരിഗണിക്കും
backup
September 29 2016 | 22:09 PM
കോഴിക്കോട്: അച്ഛനും രണ്ടാനമ്മയും പട്ടിണിക്കിട്ടു പീഡിപ്പിച്ച് കൊന്ന ഏഴു വയസുകാരി അദിതിയുടെ കേസ് കോഴിക്കോട് ഒന്നാം അഡിഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ ശങ്കരന്‍നായര്‍ ഒക്ടോബര്‍ നാലിനു പരിഗണിക്കും. പ്രതിഭാഗം തെളിവുകളുടെ പട്ടികയും അനുബന്ധ കാര്യങ്ങളും ഹാജരാക്കണമെന്ന് ജഡ്ജി നിര്‍ദേശിച്ചു.
ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ താമസിച്ച തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന് നമ്പൂതിരിയുടെ മകള്‍ അതിദിയെ 2013 ഏപ്രില്‍ 29നായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.
കേസില്‍ പ്രോസിക്യൂഷന് സാക്ഷി വിസ്താരവും ക്രിമിനല്‍ നടപടി ചട്ടം 313 പ്രകാരം പ്രതികളെ ചോദ്യം ചെയ്യലും നേരത്തെ പൂര്‍ത്തിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."