ഹജ്ജുഹാജിയുടെ വിയോഗം തീരദേശത്തെ സങ്കടക്കടലാക്കി
പരപ്പനങ്ങാടി : ദീര്‍ഘകാലം അരയന്‍കടപ്പുറം മഹല്ലിന്റെ പ്രവര്‍ത്തനരംഗത്ത് നിറസാന്നിധ്യമായിരുന്ന തലക്കലകത്ത് ഹജ്ജുഹാജി(70)യുടെ വിയോഗം പരപ്പനങ്ങാടി കടപ്പുറത്തിന് തീരാനഷ്ടമായി. സേവനരംഗത്ത് സജീവമായിരുന്ന അദ്ദേഹം ഭാര്യയോടൊപ്പം പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ച് ഒരാഴ്ച മുമ്പാണ് തിരിച്ചെത്തിയത്.
കുടുംബാംഗങ്ങളോടും മറ്റും വിശേഷം പങ്കുവയ്ക്കുന്നതിന് മുമ്പേ അദ്ദേഹത്തെ മരണം മാടി വിളിക്കുകയായിരുന്നു. എഴുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഹജ്ജ് മാസത്തിലാണ് അദ്ദേഹം ജനിച്ചത്. അതിനാല്‍ അദ്ദേഹത്തിന് ഹജ്ജു എന്ന നാമമാണ് മാതാപിതാക്കള്‍ നല്‍കിയത് .
ഒരു ഹജ്ജ് മാസത്തില്‍ തന്നെ അദ്ദേഹം ഈ ലോകത്തോട് വിടപറയുകയും ചെയ്തു. ആരെയും തന്റെ സംസാരം കൊണ്ട് വേദനപ്പിക്കാതിരിക്കാനും പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന് പാണക്കാട് സയ്യിദ് കുടുംബവുമായി വളരെയടുത്ത ബന്ധമുണ്ടായിരുന്നു. നാട്ടിലെ സമസ്തയുടെയും മുസ്‌ലിംലീഗിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. പാണക്കാട് സയ്യിദ് ഹമീദലി തങ്ങള്‍ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.എം കുട്ടി സഖാഫി, എം.എ ജലീല്‍ സഖാഫി പുല്ലാര, നൗഷാദ് ചെട്ടിപ്പടി, വി.പി കോയഹാജി തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."