HOME
DETAILS
MAL
കോണ്‍ക്രീറ്റ് സ്ലാബ് വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാക്കുന്നു
backup
September 29 2016 | 23:09 PM
പരപ്പനങ്ങാടി: പയനിങ്ങല്‍ ട്രാഫിക് ജങ്ഷനിലെ റോഡില്‍ തള്ളിനില്ക്കുന്ന സ്ലാബ് വാഹനങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തുന്നു. പരപ്പനങ്ങാടി താനൂര്‍ റോഡിനു കുറുകെയുള്ള ഓവുപാലത്തിനോടു ബന്ധിപ്പിക്കുന്ന ഭാഗത്തെ സ്ലാബാണു റോഡിലേക്കു തള്ളിനില്‍ക്കുന്നത്. വളവായതു കൊണ്ടു വാഹനമോടിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടുന്നില്ല. വലിയ വാഹനങ്ങള്‍ ഇതില്‍ വന്നിടിക്കുകയാണ്. ഒട്ടേറെ വാഹനങ്ങളുടെ ടയര്‍ സ്ലാബില്‍ ഉരസിപൊട്ടുകയും ചെയ്യുന്നുണ്ട്. നടപ്പാത വീതികുറച്ചു പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."