'മിഡ് പള്‍മോക്കോണ്‍ 2016' വയനാട് വിംസില്‍
കല്‍പ്പറ്റ: ശ്വാസകോശ വിദഗ്ദരുടെ അര്‍ധവാര്‍ഷിക സമ്മേളനവും തുടര്‍വിദ്യാഭ്യാസ പരിപാടിയും 'മിഡ് പള്‍മോക്കോണ്‍ 2016' ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡി.എം വിംസ് മെഡിക്കല്‍ കോളജിലും വൈത്തിരി വില്ലേജ് റിസോര്‍ട്ടിലുമായാണ് പരിപാടി നടക്കുന്നത്. അക്കാദമി ഓഫ് പള്‍മനറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്റെ അര്‍ധവാര്‍ഷിക സംഗമത്തില്‍ കേരളത്തിന് അകത്തും പുറത്തും നിന്നുമായി 300ഓളം പ്രതിനിധികള്‍ പങ്കെടുക്കും.
നാളെ ഡി.എം വിംസ് മെഡിക്കല്‍ കോളജില്‍ നടക്കുന്ന തുടര്‍ വിദ്യാഭ്യാസ പരിപാടിക്ക് ദക്ഷിണേന്ത്യയിലെ വിവിധ കോളജുകളില്‍ നിന്നായി 150 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ പങ്കെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും.
വൈകുന്നേരം വൈത്തിരി വില്ലേജിലെ പൊതുസമ്മേളനം സംസ്ഥാന വനിതാകമ്മിഷന്‍ അധ്യക്ഷ കെ.സി റോസക്കുട്ടി ഉദ്ഘാടനം ചെയ്യും. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ - ഡി.എം വിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ മുഖ്യാഥിതിയാവും. ഒക്ടോബര്‍ രണ്ടിന് നടക്കുന്ന തുടര്‍ വിദ്യാഭ്യാസ പരിപാടിയില്‍ ശ്വാസകോശരോഗ ചികിത്സാ രംഗത്തെ നൂതന പ്രവണതകളെക്കുറിച്ച് വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 40 ഓളം വിദഗ്ധര്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. സി. രവീന്ദ്രന്‍, ഡോ. ജബീദ്, ഡോ. മുഹമ്മദ് അസ്‌ലം, ഡോ. ഏബ്രഹാം ജേക്കബ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."