HOME
DETAILS
MAL
കല്‍ക്കരി അഴിമതി: നവീന്‍ ജിന്‍ഡാലിനെതിരെ കേസെടുക്കണമെന്ന് കോടതി
backup
April 29 2016 | 13:04 PM
ന്യൂഡല്‍ഹി: കല്‍ക്കരി പാടം അഴിമതി കേസില്‍ വ്യവസായിയായ നവീന്‍ ജിന്‍ഡാല്‍, മുന്‍ മന്ത്രി ദേശാരി നാരായണ്‍റാവു എന്നിവര്‍ക്കെതിരെയും മറ്റ് 13 പേര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്. ന്യൂഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി ഭരത് പരാശറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗൂഢാലോചന, കബളിപ്പിക്കല്‍ എന്നിവയടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിലെ അമര്കൊണ്ട് മുര്ഗാദങ്കല് കല്‍ക്കരി പാടം കേസിലാണ് കോടതി നടപടി. കേസെടുക്കാന്‍ നിര്‍ദേശിക്കപ്പെട്ടവരില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ, മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി. ഗുപ്ത എന്നിവരും ഉള്‍പ്പെടും.
കല്‍ക്കരിപ്പാടങ്ങള്‍ ക്രമവിരുദ്ധമായി ജിന്‍ഡാല്‍ കമ്പനി, ഗഗന് സ്പോഞ്ച് അയണ്‍ ലിമിറ്റഡ് ഉള്‍പ്പെടയുള്ള കമ്പനികള്‍ക്ക് അനുവദിച്ചെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."