വ്യാജ സി.ഡി പകര്‍പ്പ്; രണ്ടു പേര് പിടിയില്‍
പട്ടാമ്പി: പട്ടാമ്പി ബസ്സ്റ്റാന്‍ഡ് പരിസരത്തെ രണ്ട് സി.ഡി കടളില്‍ നടത്തിയ റെയ്ഡില്‍ നീലചിത്രവും സിനിമകളുടെ വ്യാജ സി.ഡി പകര്‍പ്പും പിടിച്ചെടുത്തു.
രണ്ടുപേരെ പിടികൂടി. കൊടലൂര്‍ മച്ചത്തേതില് കൃഷ്ണ കുമാര്‍ (34), ഉമിക്കുന്ന് കൊടക്കാടന്‍ ഷാഹുല്‍ ഹമീദ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കടകളില്‍ നിന്ന് കംപ്യൂട്ടറുകള്‍ പൊലിസ് പിടിച്ചെടുത്തു. ആവശ്യക്കാര്‍ക്ക് കംപ്യൂട്ടറില്‍ നിന്നും നീലചിത്രങ്ങളും സിനിമകളും പെന്‍ഡ്രൈവ്, സി.ഡി എന്നിവയിലേക്ക് കോപ്പി ചെയ്തുകൊടുത്തിരുന്നത്.
തിരുവനന്തപുരം ആന്റി പൈറസി സെല്ലും അഡീഷണല്‍ എസ്.ഐ ശ്രീനിവാസന്റ നേതൃത്വത്തില്‍ പട്ടാമ്പി പൊലിസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
റിലീസാകുന്ന മുഴുവന്‍ സിനിമകളുടെയും വ്യാജ കോപ്പികള്‍ പട്ടാമ്പി കേന്ദ്രീകരിച്ച് പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."