HOME
DETAILS

തീവ്രവാദ ബന്ധം: സഊദിയില്‍ ഇന്ത്യക്കാരനടക്കം അഞ്ചു പേരെ സുരക്ഷാ സേന പിടികൂടി

  
backup
September 30 2016 | 12:09 PM

%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-3

റിയാദ്: തീവ്രവാദ ബന്ധത്തിന്റെ പേരില്‍ സഊദിയില്‍ അഞ്ചു പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായതായി സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഒരു സ്വദേശി പൗരനും ഇന്ത്യന്‍ പൗരനുമടക്കം അഞ്ചുപേരാണ് പിടിയിലായത്. ഇതോടെ തീവ്രവാദ കേസില്‍ സഊദിയില്‍ പിടിക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 19 ആയതായി സഊദി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു സ്വദേശി, ഓരോ ഇന്ത്യന്‍, പാകിസ്താന്‍ പൗരന്മാര്‍, രണ്ടു സിറിയന്‍ പൗരന്‍ എന്നീ അഞ്ചു പേരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീവ്രവാദ കേസില്‍ പിടികൂടിയത്. ഇപ്പോള്‍ പിടികൂടിയ ഇവരെ കൂടുതല്‍ തെളിവുകള്‍ക്കായി ചോദ്യം ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്.

നേരത്തെ പിടികൂടിയ 19 ഇന്ത്യക്കാരില്‍ ആദ്യ ഘട്ടത്തില്‍ പിടികൂടിയവര്‍ക്ക് തീവ്രവാദ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഇപ്പോഴും വിചാരണ നേരിടുകയാണ്. എന്നാല്‍ 2003 മുതല്‍ 51 പാകിസ്താന്‍ പൗരന്മാരെ തീവ്രവാദ കേസില്‍ പിടികൂടിയതായും ഇതില്‍ ഭൂരിഭാഗവും ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെയായി 5,277 പേരെ സഊദിയില്‍ തീവ്രവാദ കേസില്‍ പിടികൂടിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  20 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  29 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  34 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago