HOME
DETAILS
MAL
പള്ളികളില്‍ ഹൗളുകള്‍ തിരിച്ചു കൊണ്ടുവരണം
backup
May 01 2016 | 06:05 AM
(സി.പി ആലുപ്പിക്കേയി തലശ്ശേരി)
ആധുനിക നിര്‍മാണ ശൈലിയില്‍ കലാവിരുതോടും രൂപഭംഗിയോടും ചാതുരിയോടും കൂടിയാണ് നമ്മുടെ പള്ളികള്‍ അടുത്ത കാലത്തായി ഉയര്‍ന്നുവരുന്നത്. ടാപ്പുകള്‍ വന്നതോടെ മിക്കവാറും പള്ളികളില്‍ നിന്ന് ഹൗളുകള്‍ അപ്രത്യക്ഷമാവുകയോ ചുരുങ്ങിവരുകയോ ചെയ്യുകയാണ്. ടാപ്പില്‍ നിന്നും വളു എടുക്കുമ്പോള്‍ ധാരാളം വെള്ളം ദുര്‍വ്യയം ചെയ്യപ്പെടുന്നു. പഴയകാലത്തെ ചരിത്രപ്രസിദ്ധമായ പള്ളികളിലെല്ലാം തന്നെ വിശാലമായ ഹൗളുകള്‍ നിലവിലുണ്ടായിരുന്നു. പള്ളി നവീകരണത്തിന്റെ പേരില്‍ കേരളത്തിലെ മിക്കപള്ളികളിലും ഹൗളുകള്‍ ഇല്ലാതായി വരികയാണ്. പകരം വാട്ടര്‍ ടാപ്പുകള്‍ സ്ഥാപിച്ചുവരുന്നതിനു പുറമേ കാല്‍ കഴുകാന്‍ ഷവര്‍ പോലുള്ള ആധുനിക സംവിധാനങ്ങളും വന്നുതുടങ്ങി. ഒരുദിവസത്തെ അഞ്ചുനേരത്തെ നിസ്‌കാരത്തിനും ആഴ്ചയിലെ ജുമുഅക്കും ചെലവാകുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ്. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഹജ്ജ് കര്‍മവേളയിലും മറ്റുമായി മക്കയിലും മദീനയിലും ഗള്‍ഫ് നാടുകളിലും ടാപ്പില്‍ കൂടി തന്നെ വുളു ചെയ്യുന്നുണ്ടെങ്കിലും അവര്‍ ആ വെള്ളം ശുദ്ധീകരിച്ച് കൃഷി ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നു. നമ്മുടെ പള്ളികളില്‍ നിന്ന് നിത്യേന ദുര്‍വ്യയം ചെയ്യപ്പെടുന്ന വെള്ളം ഓടകളിലും മറ്റും ഒഴുകിപ്പോവുകയാണ് ചെയ്യുന്നത്.
സമീപഭാവിയില്‍ തന്നെ കേരളം ഭീകരമായ വരള്‍ച്ച നേരിടുമെന്ന ഭീതിദമായ പ്രഖ്യാപനങ്ങളും മുന്നറിയിപ്പുകളും വന്നുകൊണ്ടിരിക്കുമ്പോള്‍ പള്ളികളില്‍ വിശാലമായ ഹൗളുകള്‍ നിര്‍മിക്കേണ്ടിയിരിക്കുന്നു. പുതിയ പള്ളികള്‍ നിര്‍മിക്കുമ്പോഴും പഴയ പള്ളികള്‍ നവീകരിക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിച്ചാല്‍ നന്ന്. നദിയിലോ ആറ്റിലോ ഉള്ള ഒഴുകുന്ന വെള്ളത്തിലായാലും വുളു ചെയ്യാന്‍ വേണ്ടി ദുര്‍വ്യയം അരുതെന്നു പഠിപ്പിച്ച പ്രവാചകരുടെ വചനങ്ങള്‍ ഇത്തരുണത്തില്‍ ഓര്‍മിപ്പിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."