ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയില്‍ വാഴാനി ടൂറിസം കേന്ദ്രവും
വടക്കാഞ്ചേരി: വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയില്‍ തെക്കുംകര പഞ്ചായത്തിലെ വാഴാനി ടൂറിസം കേന്ദ്രവും. മികച്ച വികസനത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ടൂറിസം കേന്ദ്രത്തില്‍ സുസ്ഥിര പരിപാലനം ഉറപ്പ് വരുത്തുകയും, അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാന വിനോദ സഞ്ചാര നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ ഏജന്‍സികളുടെ കൂട്ടായ്മയിലൂടെയാണ് നടത്തിപ്പ്. ഇതിലൂടെ വാഴാനിയെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താനാവും. ഇതിനായി മേഖലാ തലത്തില്‍ നിരീക്ഷണ സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.
മാലിന്യ സംസ്‌ക്കരണത്തിന് പ്രാധാന്യം നല്‍കുന്ന പദ്ധതി വാഴാനിയുടെ വികസനത്തോടൊപ്പം സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ടൂറിസം വികസനവും അതുവഴി അന്താരാഷ്ട്ര തലത്തിലുള്ള പ്രചരണവും ലക്ഷ്യമിടുന്നു. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സ്‌കൂള്‍, കോളേജ് എന്‍.എസ്.എസ് യൂണിറ്റുകള്‍, സന്നദ്ധയുവജന സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ശുചീകരണ പ്രവര്‍ത്തനം ഇന്ന് നടക്കും.
രാവിലെ 9ന് അനില്‍ അക്കര എം.എല്‍.എയാണ് ഉദ്ഘാടകന്‍. പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ അധ്യക്ഷയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."