കൊടുവള്ളി നഗരസഭയില്‍ സമ്പൂര്‍ണ ഭവന പദ്ധതി
കൊടുവള്ളി: പ്രധാനമന്ത്രിയുടെ പി.എം.എ.വൈ പദ്ധതി പ്രകാരം കൊടുവള്ളി നഗരസഭയിലെ വീടില്ലാത്ത ദരിദ്ര കുടുംബങ്ങള്‍ക്ക് വീട് നിര്‍മാണത്തിനായി ഗുണഭോക്തൃ വിഹിതമടക്കം 3 ലക്ഷം രൂപ സബ്സിഡി നല്കാന് തീരുമാനിച്ചതായി നഗരസഭാ അധ്യക്ഷ ശരീഫാ കണ്ണാടിപ്പോയില്‍ അറിയിച്ചു. വീടില്ലാത്ത കുടുംബങ്ങള്‍ക്ക് 645 സ്ക്വയര്‍ ഫീറ്റ് വലിപ്പത്തിലുള്ള വീട് നിര്‍മിക്കാനാണ് ധനസഹായം. പ്രാഥമിക സര്‍വ്വേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷാ ഫോം നഗരസഭാ ഓഫിസില്‍ നിന്ന് ഇന്ന് മുതല്‍ ലഭ്യമാകും. ക്രഡിറ്റ് ലിങ്ക് പദ്ധതി പ്രകാരം ആറ് ലക്ഷം വരെ വായ്പ നല്‍കുന്നതിനായി 2000 ത്തോളം അപേക്ഷകള്‍ വിതരണം ചെയ്തതായും അനുബന്ധ നടപടികള്‍ സ്വീകരിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
വൈസ് ചെയര്മാന് എ.പി.മജീദ് മാസ്റ്റര്‍, സ്ഥിരം സമിതി ചെയര്മാന്മാരായ കെ.ശിവദാസന്‍, റസിയാ ഇബ്രാഹിം, വി.സി.നൂര്ജഹാന്, ബിന്ദു അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ വായോളി മുഹമ്മദ് മാസ്റ്റര്‍, കോഴിശ്ശേരി മജീദ്, മുഹമ്മദ് ഷാഹിദ്, കാരാട്ട് ഫൈസല്‍, പി.അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, ഒ.പി.റസാഖ്, കെ.എം.സുഷിനി, സി.പി.നാസര്‍കോയ തങ്ങള്‍, പി.അനീസ്, പി.പി.മൊയ്തീന്‍കുട്ടി, എം.പി.ശംസുദ്ധീന്‍, സെക്രട്ടറി ബി.ബാബു പ്രസാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."