ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണി; പാകിസ്താനെതിരെ യു.എസ്
വാഷിങ്ടണ്‍: ഇന്ത്യക്കെതിരേ ആണവായുധം പ്രയോഗിക്കുമെന്ന പാകിസ്താന്റെ വെല്ലുവിളിക്കെതിരെ യുഎസ്. പാക് നടപടി ഗൗരവമേറിയതും ആശങ്ക ഉളവാക്കുന്നതുമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വ്യക്തമാക്കി.
കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് തവണയാണ് ഇന്ത്യക്കെതിരെ അണുവായുധം പ്രയോഗിക്കുമെന്ന് പാകിസ്താന്‍ ഭീഷണി മുഴക്കിയത്. പാക്കിസ്താന്‍ നേതൃത്വത്തില്‍ നിന്നുണ്ടായ നിരുത്തവാദപരമായ പ്രസ്താവനയാണ് ഇതെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിലയിരുത്തി.
ആണവായുധങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വ്യക്തമാക്കി.
ഇന്ത്യക്കെതിരേ ആവശ്യം വന്നാല്‍ അണ്വായുധം പ്രയോഗിക്കുമെന്ന് പാക് പ്രതിരോധമന്ത്രി ക്വാജ മുഹമ്മദ് ആസിഫ് പ്രാദേശിക ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അതേസമയം, ഇന്ത്യന്‍ സൈനിക നടപടിക്കെതിരെ ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ നേരിട്ട് ഇടപെടണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."