HOME
DETAILS

ജനാധിപത്യം പാകിസ്താനോട് തുന്നിച്ചേര്‍ത്തിട്ടില്ലെന്ന് മുഷറഫ്

  
backup
October 01, 2016 | 10:46 AM

%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af%e0%b4%82-%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d

ഇസ്ലാമാബാദ്: സ്വാതന്ത്രലബ്ധി മുതല്‍ സൈന്യം പാകിസ്താന്റെ ഭരണനിര്‍വഹണത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ജനാധിപത്യം പാകിസ്താന്‍ അന്തരീക്ഷത്തില്‍ തുന്നിച്ചേര്‍ത്തിട്ടില്ലെന്നും മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേശ് മുഷാറഫ്. വാഷിങ്ടണില്‍ നടന്ന ഒരു അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം വ്യക്തമാക്കിയത്.

പാകിസ്താനിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ജനാധിപത്യത്തെ പരുവപ്പെടുത്താത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളുടെ ഭരണപരാജയങ്ങളാണ് ഇതിനു പ്രധാനകാരണം. അതിനാല്‍ തന്നെ സൈന്യം രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് കടന്നുവരുന്നു. ജനം സൈന്യത്തെ തേടിയെത്തുകയാണ് . അതിനാലാണ് അവര്‍ക്ക ഇടപെടേണ്ടി വരുന്നത്. പാകിസ്താനിലെ പട്ടാള അട്ടിമറികളെ ന്യായീകരിച്ച് മുഷറഫ് പറഞ്ഞു.

ഇതിലെ തടസ്സങ്ങളും സൈന്യത്തിനും സര്‍ക്കാരിനും തുല്യമായ രീതിയില്‍ ഇടപെടാന്‍ കഴിയാത്തതുമാണ് പ്രധാന പ്രശ്‌നം. അത് മാറണമെന്നാണ് തന്റെ പക്ഷമെന്നും മുഷറഫ് പറഞ്ഞു. രാജ്യത്തിലേക്ക് മടങ്ങിപോകണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചായ കുടിക്കാനെത്തിയ മൂന്നു പേര്‍ക്ക് ഗുരുതരമായി  പൊള്ളലേറ്റു

Kerala
  •  16 hours ago
No Image

പാനൂര്‍ വടിവാള്‍ ആക്രമണത്തില്‍ 50 ഓളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു; പൊലിസ് വാഹനം തകര്‍ത്തടക്കം കുറ്റം ചുമത്തി 

Kerala
  •  17 hours ago
No Image

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ റാഇദ് സഅ്ദ് കൊലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  17 hours ago
No Image

ഒമാന്‍ കടലില്‍ എണ്ണ ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തു; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 18 ജീവനക്കാര്‍ കസ്റ്റഡിയില്‍

oman
  •  17 hours ago
No Image

കോട്ട ഇടിഞ്ഞ് കോഴിക്കോട്; കണ്ണൂർ കോട്ട ഭദ്രം; ത്രിവർണശോഭയിൽ തൃശൂർ

Kerala
  •  17 hours ago
No Image

യു.ഡി.എഫിൽ കരുത്താർജിച്ച് ഘടകകക്ഷികൾ; എൽ.ഡി.എഫിൽ സി.പി.ഐയടക്കം മെലിഞ്ഞു

Kerala
  •  17 hours ago
No Image

ഒരു വോട്ടിന്റെ വില നിസ്സാരമല്ല; കൗതുകമായി വയനാട് വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി വാര്‍ഡ് 

Kerala
  •  17 hours ago
No Image

ഹരിതക്കോട്ടകൾക്ക് ‌തിളക്കമേറെ; കുത്തക കേന്ദ്രങ്ങൾ നിലനിർത്തി; വാർഡുകൾ പിടിച്ചെടുത്തു

Kerala
  •  17 hours ago
No Image

ആധിപത്യത്തോടെ ആർ.എം.പി.ഐ; ഒഞ്ചിയം പഞ്ചായത്ത് നാലാം തവണയും നിലനിർത്തി

Kerala
  •  17 hours ago
No Image

ധ്രുവീകരണത്തിനെതിരേ മതേതരബോധത്തിൻ്റെ ജനവിധി

Kerala
  •  17 hours ago