ജനാധിപത്യം പാകിസ്താനോട് തുന്നിച്ചേര്‍ത്തിട്ടില്ലെന്ന് മുഷറഫ്
ഇസ്ലാമാബാദ്: സ്വാതന്ത്രലബ്ധി മുതല്‍ സൈന്യം പാകിസ്താന്റെ ഭരണനിര്‍വഹണത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ജനാധിപത്യം പാകിസ്താന്‍ അന്തരീക്ഷത്തില്‍ തുന്നിച്ചേര്‍ത്തിട്ടില്ലെന്നും മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേശ് മുഷാറഫ്. വാഷിങ്ടണില്‍ നടന്ന ഒരു അഭിമുഖത്തിലാണ് മുഷറഫ് ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്താനിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ജനാധിപത്യത്തെ പരുവപ്പെടുത്താത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളുടെ ഭരണപരാജയങ്ങളാണ് ഇതിനു പ്രധാനകാരണം. അതിനാല്‍ തന്നെ സൈന്യം രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് കടന്നുവരുന്നു. ജനം സൈന്യത്തെ തേടിയെത്തുകയാണ് . അതിനാലാണ് അവര്‍ക്ക ഇടപെടേണ്ടി വരുന്നത്. പാകിസ്താനിലെ പട്ടാള അട്ടിമറികളെ ന്യായീകരിച്ച് മുഷറഫ് പറഞ്ഞു.
ഇതിലെ തടസ്സങ്ങളും സൈന്യത്തിനും സര്‍ക്കാരിനും തുല്യമായ രീതിയില്‍ ഇടപെടാന്‍ കഴിയാത്തതുമാണ് പ്രധാന പ്രശ്‌നം. അത് മാറണമെന്നാണ് തന്റെ പക്ഷമെന്നും മുഷറഫ് പറഞ്ഞു. രാജ്യത്തിലേക്ക് മടങ്ങിപോകണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."