പ്രീമിയര്‍ ലീഗ്: ചെല്‍സിക്കും ലിവര്‍പൂളിനും വിജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി, ലിവര്‍പൂള്‍ ടീമുകള്‍ക്ക് വിജയം. ചെല്‍സി മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഹള്‍ സിറ്റിയെ പരാജയപ്പെടുത്തി. ലിവര്‍പൂള്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം രണ്ടു ഗോളുകള്‍ മടക്കി 2-1നു സ്വാന്‍സീ സിറ്റിയെ വീഴ്ത്തി. മറ്റു മത്സരങ്ങളില്‍ എവര്‍ട്ടന്‍- ക്രിസ്റ്റല്‍ പാലസ്, വെസ്റ്റ് ഹാം- മിഡ്ഡ്ല്‍സ്‌ബ്രൊ, സണ്ടര്‍ലാന്‍ഡ്- വെസ്റ്റ്‌ബ്രോംവിച് പോരാട്ടങ്ങള്‍ 1-1നു സമനില. വാട്‌ഫോര്‍ഡ്- ബേണ്‍മൗത്ത് മത്സരം 2-2നു സമനിലയില്‍.
ജയത്തോടെ ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ചെല്‍സി ആറാം സ്ഥാനത്ത്.
ബയേണിനു സമനില
മ്യൂണിക്ക്: ചാംപ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോടു 1-0ത്തിനു തോല്‍വി വഴങ്ങി ബുണ്ടസ് ലീഗ പോരിനിറങ്ങിയ ബയേണ്‍ മ്യൂണിക്കിനെ കൊളോണ്‍ 1-1നു സമനിലയില്‍ തളച്ചു.
മറ്റു മത്സരങ്ങളില്‍ ഹോഫെന്‍ഹെയിം, ഹെര്‍ത്ത, ഫ്രീബര്‍ഗ്, ലെയ്പ്‌സിഗ് ടീമുകള്‍ വിജയം കണ്ടു.
സെവിയ്യക്ക് ജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ സെവിയ്യ, ഗ്രനാഡ, റയല്‍ സോസിഡാഡ് ടീമുകള്‍ക്ക് വിജയം. സെവിയ്യ 2-1നു അല്‍വെസിനെ പരാജയപ്പെടുത്തി. ഗ്രനാഡ- ലെഗാനെസിനേയും റയല്‍ സോസിഡാഡ്- റയല്‍ ബെറ്റിസിനേയും 1-0ത്തിനു വീഴ്ത്തി.
പി.എസ്.ജിക്ക് ജയം
പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ പാരിസ് സെന്റ് ജെര്‍മെയ്‌ന് വിജയം. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പി.എസ്.ജി ബോര്‍ഡെക്‌സിനെ വീഴ്ത്തി. മറ്റൊരു മത്സരത്തില്‍ റെന്നെസ് 1-0ത്തിനു ഗ്വിന്‍ഗാംപിനെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."