തരിയോട്, പൂതാടി പഞ്ചായത്തുകള്‍ ഇന്നുമുതല്‍ ഒ.ഡി.എഫ്
കല്‍പ്പറ്റ: ജില്ലയിലെ തരിയോട്, പൂതാടി ഗ്രാമപഞ്ചായത്തുകള്‍ ഇന്ന് തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനമില്ലാത്ത (ഒ.ഡി.എഫ്) പഞ്ചായത്തുകളായി പ്രഖ്യാപിക്കും. സ്വച്ഛ് ഭാരത് മിഷന് ഗ്രാമീണ്‍ പദ്ധതിയുടെ കീഴില്‍ ഒ.ഡി.എഫ് പ്രകാരം തരിയോട് ഗ്രാമപഞ്ചായത്തില്‍ 237 കുടുംബങ്ങള്‍ക്കും, പൂതാടി ഗ്രാമപഞ്ചായത്തില്‍ 845 കുടുംബങ്ങളുമാണ് ടോയ്ലറ്റ് യൂണിറ്റുകള്‍ നിര്‍മ്മിച്ചത്. പൂതാടി ഗ്രാമപഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രമണ്യന്റെ അധ്യക്ഷതയില്‍ ഐ.സി ബാലകൃഷ്ണന് എം.എല്‍.എ. ഒ.ഡി.എഫ് പ്രഖ്യാപനം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തും. ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. തരിയോട് ഗ്രാമപഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനിലിന്റെ അധ്യക്ഷതയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന് ഒ.ഡി.എഫ് പ്രഖ്യാപനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."