HOME
DETAILS
MAL
കല്ലാച്ചി: ആകെ രജിസ്റ്റര്‍ ചെയ്തത് 21 കേസുകള്‍, അഞ്ഞൂറിലധികം പ്രതികളും
backup
October 01 2016 | 20:10 PM
നാദാപുരം: കല്ലാച്ചിയിലെ അക്രമ സംഭവങ്ങള്‍ക്കിടെ പൊലിസ് രജിസ്റ്റര്‍ ചെയ്തത് 21 കേസുകള്‍. കേസുകളില്‍ ആകെ അഞ്ഞൂറിലധികം പ്രതികളും.
പൊതുമുതല്‍ നശിപ്പിച്ചതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും പൊലിസ് എടുത്ത കേസില്‍ മാത്രം നാനൂറോളം പ്രതികളുണ്ട്. ഇതിനു പുറമെയാണു വാഹനങ്ങള്‍ തകര്‍ത്തതിനും സംഘംചേര്‍ന്നു വെട്ടിപ്പരുക്കേല്പ്പിച്ചതിനും മറ്റും വിവിധ വ്യക്തികള്‍ നല്കിയ പരാതികള്‍. എല്ലാ കേസുകളിലും ചുരുങ്ങിയത് അഞ്ചിനു മുകളിലാണു പ്രതികളുടെ എണ്ണം.
പ്രതിപ്പട്ടികയിലുള്ള പലരും വിദേശത്തേക്കു കടന്നതായി സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്ത തെരുവംപറമ്പിലെ മുഹമ്മദ് ഷെഫീക്കിനെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."